Header 1 vadesheri (working)

കട തീപിടിച്ചു, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകിയില്ല, ,4,59,789 രൂപയും പലിശയും നൽകുവാൻ വിധി.

Above Post Pazhidam (working)

തൃശൂർ: കട തീ പിടിച്ച്, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.ഒല്ലൂർ വെസ്റ്റ് ബസാറിലെ അതിയുന്തൻ വീട്ടിൽ ഷാജൻ.എ.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.ഷാജൻ്റെ ഒല്ലൂർ പള്ളിനടയിലുള്ള വെസ്റ്റേൺ ബസാറിലെ സെൻ്റ് റാഫേൽ സ്റ്റോർസ് ആണ് കത്തി നശിക്കുകയുണ്ടായതു്. സ്റ്റേഷനറി, ബേക്കറി, ഫാൻസി ഉല്പന്നങ്ങൾ എന്നിവയാണ് കടയിൽ വില്പന നടത്തിയിരുന്നത് .

First Paragraph Rugmini Regency (working)

ആറ് ലക്ഷം രൂപയായിരുന്നു ഇൻഷുറൻസ് പരിധി.എന്നാൽ 1,60,211 രൂപ മാത്രമാണ് അനുവദിച്ചത് തുടർന്ന് അർഹതപ്പെട്ട മുഴുവൻ സംഖ്യയും ലഭിക്കുന്നതിന് വേണ്ടി ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജിക്കാരന് സർവ്വേയറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, അർഹതപ്പെട്ട നഷ്ടം നൽകിയിട്ടുണ്ടെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ തെളിവിലേക്കായി വാർഷിക വിറ്റുവരവ് പത്ത് ലക്ഷമാണെന്ന് കാണിക്കുന്ന മൂന്ന് വർഷക്കാലത്തെ ബാലൻസ് ഷീറ്റ് സമർപ്പിച്ചിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ഇൻഷുറൻസ് കമ്പനിയുടെ വാദം ഏകപക്ഷീയവും, നീതീകരിക്കാനാവാത്തതും പോളിസി നിബന്ധനകൾക്ക് വിരുദ്ധവുമാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ബാക്കി ഇൻഷുറൻസ് തുക 439789 രൂപയും ആയതിന് 2014 ഒക്ടോബർ 1 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .