Post Header (woking) vadesheri

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെയും, ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു.

Above Post Pazhidam (working)

ദില്ലി: ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെയും, ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്‍റേതാണ് തീരുമാനം.

Ambiswami restaurant

പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് മന്ത്രാലയം വിലയിരുത്തി. ആയുധ, ലഹരി കടത്തുകളില്‍ സജീവമായ ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സ് നിരോധിത തീവ്രവാദ സംഘടനകളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും കണ്ടെത്തി

Second Paragraph  Rugmini (working)