Post Header (woking) vadesheri

ദേവസ്വം ഭരണസമിതി അംഗമായി കെ എസ് ബാല ഗോപാൽ ചുമതലയേറ്റു.

Above Post Pazhidam (working)

ഗുരുവായൂർ  :ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്‌ത കെ.എസ്.ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം  അധ്യക്ഷത വഹിച്ചു.പുതിയ ദേവസ്വം ഭരണസമിതി അംഗമായി കെ .എസ് .ബാലഗോപാലിനെ നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ വായിച്ചു.

Ambiswami restaurant

നിയുക്ത ഭരണ സമിതി അംഗത്തിന് ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം .സത്യ വാചകം ചൊല്ലികൊടുത്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ,മനോജ് ബി നായർ എന്നിവർ പങ്കെടുത്തു.