Post Header (woking) vadesheri

കെ എം ഷാജഹാന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

Above Post Pazhidam (working)

തിരുവനന്തപുരം: സി പി എം നേതാവ് കെ ജെ ഷൈനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന പരാതിയില്‍ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഉള്ളൂര്‍ ചെറുവയ്‌ക്കലിലെ വീട്ടിലാണ് പൊലീസ് പരിശോധന നടന്നത്. രാത്രി 9 മണിയോടെ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഷാജഹാന്റെ വീട്ടില്‍ തുടങ്ങിയ പരിശോധന രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു.

Ambiswami restaurant


ഷാജഹാന്റെ ഐഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവ ഉപയോഗിച്ചാണ് ഷാജഹാന്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. യൂട്യൂബ് വീഡിയോ ദൃശ്യങ്ങള്‍ വീട്ടില്വെലച്ചാണോ ചിത്രീകരിച്ചതെന്ന് ആരാഞ്ഞ പൊലീസ് ഇവ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ക്യാമറ, ലാപ്‌ടോപ്പ് എന്നിവ പരിശോധിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം ആലുവ സൈബര്‍ ക്രൈം ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്ദ്ദേ ശം നല്കി