Post Header (woking) vadesheri

ബ്ളോക്ക് സെക്രട്ടറി കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു പൂക്കോട് മണ്ഡലം രണ്ടായി വിഭജിച്ച് മണ്ഡലം പ്രസിഡണ്ടിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ക്വട്ടേഷൻ സംഘത്തെ അയക്കുകയും കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലെത്തി വധഭീഷണി നടത്തുകയും ചെയ്തുവെന്ന് വിശ്വനാഥൻ ആരോപിച്ചു . സംഭവം നേതൃത്വത്തെ പരാതിയായി തന്നെ അറിയിച്ചുവെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച താൻ സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Ambiswami restaurant