Post Header (woking) vadesheri

കെ കെ മോഹൻറാമിനെ അനുസ്മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ദീർഘകാലം പ്രസിഡണ്ടും ഗുരുവായൂരിലെ സാമൂഹ്യ സാംസ്ക്കാരിക സഹകരണ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ കെ മോഹൻറാമിൻ്റെ പത്താം ചരമ വാർഷികം ദൃശ്യയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ കെ ജ്യോതി രാജ് ഉദ്ഘാടനം ചെയ്തു.

Arya bhavan inner

ദൃശ്യ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ
വി എസ് നവനീത്, ആർ ജെ.ഡി ജില്ലാ വൈസ് പ്രസിഡൻ്റ് പി ഐ സൈമൺ, മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി .കെ പ്രകാശ് , പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്
ആർ ജയകുമാർ, ദൃശ്യ ഭാരവാഹികളായ
വി പി ആനന്ദൻ, അരവിന്ദൻ പല്ലത്ത്,
ആർ രവികുമാർ,
കെ സുകുമാരൻ, എന്നിവർ പ്രസംഗിച്ചു.

Second Paragraph  Sarovaram(working)