Header 1 vadesheri (working)

കെ.കെ മോഹൻറാമിനെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ദൃശ്യ ദീർഘ കാലത്തെ പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻറാമിൻ്റെ ഒമ്പതാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കെ ടി ഡി സി ഡയറക്ടർ ബോർഡ് അംഗം ശ്രീ കെ കെ വൽസ രാജ് ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ദൃശ്യ പ്രസിഡണ്ട് കെ. കെ ഗോവിന്ദ ദാസ് അദ്ധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശ്
പി ഐ സൈമൺ മാസ്റ്റർ, ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ പി വി ബദറുദ്ദീൻ, ദൃശ്യ ഭാരവാഹികളായ ആർ. രവികുമാർ, അരവിന്ദൻ പല്ലത്ത്, വി പി ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)