Header 1 vadesheri (working)

ജൂലൈ 26ന് കാർഗിൽ ദിനാചരണം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26ന് കാർഗിൽ ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഇഎംഎസ് സ്ക്വയറിൽ രാവിലെ 10ന് ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ “വാർ മെമ്മോറിയൽ “സ്തൂപത്തിൽ പുഷ്പാർച്ചന നടത്തും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

ഗുരുവായൂർ എസിപി കെ ജി സുരേഷ് മുഖ്യാതിഥിയാകും. സൈനിക സേവാസമിതി ചെയർമാൻ ബ്രിഗേഡിയർ എൻ. എ.സുബ്രഹ്മണ്യൻ വൈ എസ് എം അധ്യക്ഷതവഹിക്കും. ചടങ്ങിൽ റിട്ടയേഡ് കേണൽ വി.ജി കൃഷ്ണകുമാറിനെ പൊന്നാടയും ഫലകവും നൽകി ആദരിക്കും . സൈനിക സേവാസമിതി ജനറൽ കൺവീനർ കെ. കെ.വേലായുധൻ, ട്രഷറർ കെ സുഗതൻ, പൈതൃകം കോആഡിനേറ്റർ അഡ്വ. രവിചങ്കത്ത് , സെക്രട്ടറി മധു കെ നായർ,ശ്രീകുമാർ പി നായർ, ശ്രീധരൻ മാമ്പുഴ,എ കെ ദിവാകരൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)