Post Header (woking) vadesheri

ഹവാലാ, ജോയ് ആലുക്കയുടെ 305.84 കോടി രൂപയുടെ ആസ്തി ഇ ഡി കണ്ടു കെട്ടി.

Above Post Pazhidam (working)

തൃശ്ശൂർ: ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ തുക പിന്നീട് ജോയ് ആലുക്കാസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിൽ നിക്ഷേപിക്കുകയായിരുന്നു എന്ന് ഇഡി വാർത്താ കുറിപ്പിൽ അറിയിച്ചു.

Arya bhavan inner

കണ്ടുകെട്ടിയ ആസ്തികളിൽ, തൃശൂർ ശോഭ സിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമായി 81.54 കോടിയുടെ സ്ഥാവര സ്വത്തുക്കൾ, 91.22 ലക്ഷത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിയുടെ മൂന്ന് സ്ഥിര നിക്ഷേപങ്ങൾ, 217.81 കോടിയുടെ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു. സ്ഥാപനത്തിന്റെ തൃശ്ശൂരിലെ കോർപ്പറേറ്റ് ഓഫീസ് അടക്കം അഞ്ചിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Second Paragraph  Sarovaram(working)

ദുബായിലേക്ക് 300 കോടിയുടെ ഹവാല പണം കടത്തിയ ഇടപാടിൽ ചെയർമാൻ ജോയ് ആലുക്കാസിനും വ്യക്തമായ പങ്കെന്നാണ് ഇഡി പറയുന്നത്. ജോയ് ആലുക്കാസിന്റെ ഡ്രീംപാലസ് എന്ന് വിളിപ്പേരുള്ള എന്ന ശോഭ സിറ്റിയിലെ കൊട്ടാര സദൃശ്യമായ ബംഗ്ലാവിലാണ് ഇഡി പരിശോധനക്കെത്തിയ ഒരു കേന്ദ്രം. കോർപ്പറേറ്റ് ഓഫീസ് കൂടാതെ തൃശ്ശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിലും പരിശോധന നടത്തി. 20തോളം വാഹനങ്ങളിലാണ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധനക്ക് എത്തിയത്.രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. റെയ്ഡിനെക്കുറിച്ച് ജോയ് ആലുക്കാസ് പ്രതികരിച്ചിരുന്നില്ല

Third paragraph Saravan bhavan

ഐപിഒയുമായി ആലുക്കാസ് നീങ്ങിയത് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴികൾ തേടിയാണെന്ന സൂചന ഇഡിക്ക് ലഭിച്ചിരുന്നു. 300 കോടിയുടെ ഹവാല ഫണ്ടിലൂടെ ലക്ഷ്യമിട്ടതും പണം വെളുപ്പിക്കലാണെന്ന സംശയം ഉയർന്നിട്ടുണ്ട്. പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നും ജോയ് ആലൂക്കാസ് ഗ്രൂപ്പ് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് കമ്പനി ഐപിഒ പിൻവലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിൻവലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഹവാല ഇടപാട് സംബന്ധിച്ച ഇഡി പരിശോധന മുന്നിൽ കണ്ടാണ് പിന്മാറ്റമെന്ന വിധത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്.

First Paragraph Jitesh panikar (working)

ഇത് രണ്ടാം തവണയാണ് ഐപിഒയിൽ നിന്നും ജോയ് ആലുക്കാസ് പിന്മാറുന്നത്. 2011ൽ 650 കോടി സമാഹരിക്കാൻ ആലുക്കാസ് ശ്രമിച്ചെങ്കിലും അതിൽ നിന്നും അവസാന നിമിഷം പിന്മാറിയിരുന്നു. അന്ന് ഈ പിന്മാറ്റത്തിലേക്ക് നയിച്ചത് നീരവ് മോദി 14000 കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു എന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ടു ചെയ്യുന്നു. ഇക്കുറി ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യൺ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തലിലായിരുന്നു നീക്കങ്ങൾ എന്നാൽ, അവസാന നിമിഷം ആലുക്കാസ് പിൻവലിയുകയും ചെയ്തു.

ഇന്ത്യയിലും ഗൾഫിലുമായി പതിനൊന്ന് രാജ്യങ്ങളിൽ 130 റീട്ടെയിൽ ജൂവലറി ഷോപ്പുകളുണ്ട്. ഒപ്പം മണിഎക്സ്ചേഞ്ച് ബിസിനസ്സും ഉണ്ട്. ഒമാൻ ദുബായ് യുഎഇ കുവൈറ്റ് എന്നിവടങ്ങളിൽ അറുപതോളം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുണ്ട്. ജോളി സിൽക്സ് എന്ന പേരിൽ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സിന്റെ അഞ്ചു യൂണിറ്റ് കേരളത്തിൽ ഉണ്ട്. 8500നു മേലെ തൊഴിലാളികളുള്ള ഒരു പ്രസ്ഥാനമാണ് ജോയ് ആലുക്കാസ്.

അടുത്തിടെ ആലുക്കാസ് കുടുംബത്തിലും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിലെ വിഷയങ്ങൾ പരസ്യമായി പുറത്തുവരികയും ചെചയ്തിരുന്നു. 1956ലാണ് ആലുക്കാസ് ജൂവലറിയുടെ തുടക്കം. വർഗീസ് ആലുക്കാസ് ആയിരുന്നു സ്വർണ്ണക്കട തുടങ്ങിയത്. അന്ന് മക്കളായ അഞ്ച് പേരും കച്ചവടത്തിൽ പിതാവിനെ സഹായിക്കാൻ ഉണ്ടായിരുന്നു. 2001 ആയപ്പോഴേക്കും അഞ്ചു പേരും വേർപിരിഞ്ഞു ബിസിനസ് തുടങ്ങിയത്.

ഇഡി പരിശോധനക്കെത്തി ജോയ് ആലുക്കാസ് മാൻഷൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര സൗധങ്ങളിൽ ഒന്നാണ്. 52,000 സ്‌ക്വയർഫീറ്റ് വിസ്തൃതി, 220 അടി നീളമുള്ള റാംപ്, 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള, 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാമുറി തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതാണ് ആലുക്കാസ് മാൻഷൻ. ഹെലിപ്പാട് അടക്കമുള്ള സൗകര്യങ്ങളും ജോയ് ആലുക്കാസ് മാൻഷനിലുണ്ട്.