ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടം പാലയൂരിൽ സന്ദർശനം നടത്തി
ചാവക്കാട് : ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടവുംപാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം സന്ദർശിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ പിതാവിനെ സ്വീകരിച്ചു .പാലയൂർ ദൈവാലയത്തിലെ ചരിത്രപ്രസിദ്ധവും,വിശ്വാസ പൈതൃകവും അടങ്ങിയ കൽകുരിശിൽ തിരിതെളിയിച്ച് പിതാവ് ദൈവാലയത്തിലേക്ക് പ്രവേശിച്ചു.
തുടർന്ന് തീർത്ഥകേന്ദ്രത്തിലെ തളിയകുളം, മാർ തോമശ്ലീഹ വന്നിറങ്ങിയ ബോട്ടുകുളം,ക്രൈസ്തവ ചരിത്രങ്ങളുടെ മ്യൂസിയം എന്നിവയും സന്ദർശിച്ചു.വലിയ നോമ്പിലെ തീർത്ഥ യാത്രയുടെ ഭാഗമായാണ് പിതാവും സംഘവും വിശ്വാസത്തിന്റെ ഈറ്റില്ലവും ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയവുമായ പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ എത്തി ചേർന്നത്.ഇടവക ട്രസ്റ്റി ജോസഫ് വടക്കൂട്ട്, സിന്റോ തോമസ്, മാത്യു ലീജിയൻ, പി ആർ ഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.