ജോസ് കെ മാണിരാജ്യസഭാംഗത്വം രാജി വെക്കും
കോട്ടയം : കേരളാകോണ്ഗ്രസിന്റെ ജന്മദിനാഘോഷത്തിന് പിന്നാലെ ജോസ് കെ മാണിരാജ്യസഭാംഗത്വം രാജി വെയ്ക്കുമെന്ന് സൂചന. ഇടതുമുന്നണി പ്രവേശനത്തിന് തൊട്ടുപിന്നാലെ ജോസ് കെ മാണി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജോസ് കെ മാണിയുടെ തിടുക്കത്തിലെ നീക്കങ്ങള്‍ ഇടതുമുന്നണിയില്‍ ഏറ്റവും പ്രശ്നമാകുക സിപിഎമ്മിന് തന്നെയാകും.
ഒക്ടോബർ 9 ന് ശേഷമായിരിക്കും കേരളാകോണ്ഗ്രസ് ഇടതുമുന്നണിയിലേക്കുള്ള മാറ്റം പ്രഖ്യാപിക്കുക.ഒക്ടോബർ 9 നാണ് കേരളാകോണ്ഗ്ര സിന്റെ 41 ാം ജന്മദിനം. എട്ടിന് ചിഹ്നം സംബന്ധിച്ച വാദം ഹൈക്കോടതി കേള്ക്കുന്നുണ്ട്. കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അടുത്തയാഴ്ച രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്ന ഹൈക്കോടതി വിധിയോടെ നിര്ണ്ണാനയക തീരുമാനങ്ങള്‍ പലതും എടുത്തേക്കുമെന്നുമാണ് റിപ്പോര്ട്ടുകള്‍.
അന്നു തന്നെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച നിര്ണ്ണാ യക പ്രഖ്യാപനം നടത്തിയേക്കും. എന്നാല്‍ രണ്ടിലയുടെ കാര്യത്തിലെ അന്തിമ തീരുമാനം വരട്ടെ എന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇടതുപ്രവേശനം സംബന്ധിച്ച ചര്ച്ച കള്‍ കേരളാകോണ്ഗ്ര സില്‍ അന്തിമ ഘട്ടത്തിലാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്ട്ടി യുടെ സ്റ്റീയറിംഗ് കമ്മറ്റി ഓൺ ലൈൻ ആയി ചേരുന്നുണ്ട്.
പാര്ട്ടി ക്ക് ഏറെ സ്വാധീനമുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജില്ലാ, ബ്‌ളോക്ക് , പഞ്ചായത്ത് സ്ഥാനാര്ത്ഥി്കളെ മത്സരിക്കാന്‍ താല്പ്പിര്യപ്പെടുന്ന ഇടങ്ങളുമായി ബന്ധപ്പെട്ട പട്ടിക സിപിഎമ്മിന് കൈമാറിയെന്നാണ് വിവരം. എന്നാല്‍ ഇടതുപക്ഷത്തെ രണ്ടാമന്മാരായ സിപിഐ ഇപ്പോഴും ജോസ് കെ മാണി വിഭാഗത്തിന് പൂര്ണ്ണെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന ഘടകത്തിലെ പ്രവര്ത്ത നങ്ങള്ക്ക് ശേഷം മതിയെന്നാണ് സിപിഐയിലെ തീരുമാനം. ഇതോടെ കേരളാ കോണ്ഗ്രനസിന്റെ വരവ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കും എന്ന വിലയിരുത്തലും ഉയര്ന്നി ട്ടുണ്ട്. കഴിഞ്ഞ തവണ സി.പി.എം. വിജയിച്ച സീറ്റുകളില്‍ ഉള്പ്പെനടെ കേരളാ കോണ്ഗ്ര സ് നോട്ടമിട്ടിട്ടുണ്ട്. കേരളാ കോണ്ഗ്രിസ് എത്തുമ്പോഴുള്ള സീറ്റ്നഷ്ടം .ഘടക കക്ഷികളുടെ ചുമലിൽ വയ്‌ക്കേണ്ടെന്നാണ് സി.പി.ഐയും ഘടക കക്ഷികളുടെയും നിലപാട്.
കഴിഞ്ഞ തവണ എല്‍.ഡി.എഫില്‍ സി.പി.എം – 15, സി.പി.ഐ. – 4, എന്‍.സി.പി. – 1 എന്നിങ്ങനെയാണു മത്സരിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ ജനപക്ഷത്തിന്റെ സ്ഥാനാര്ഥിികള്ക്കു പിന്തുണ നല്കികയിരുന്നു. യു.ഡി.എഫില്‍ 11 സീറ്റുകളിലായിരുന്നു കേരളാ കോണ്ഗ്രിസ് – എം സ്ഥാനാര്ഥി്കള്‍ മത്സരിച്ചത്. ഇത്രയും സീറ്റുകള്‍ എല്‍.ഡി.എഫില്‍ എത്തിയാലും വേണമെന്നാണു പാര്ട്ടി് നിലപാടെന്നാണു സൂചന.
തങ്ങളുടെ സീറ്റ് നല്കിുയുള്ള ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണു സി.പി.ഐ, എന്‍.സി.പി. കക്ഷികളുടെ നിലപാട്. ജനപക്ഷം സ്വതന്ത്രമായി നില്ക്കു ന്നിനാല്‍ രണ്ടു സീറ്റുകളില്‍ കൂടി സി.പി.എമ്മിനു മത്സരിക്കാം. എന്നാല്‍, 11 സീറ്റും കേരളാ കോണ്ഗ്രസസിനു നല്കി്യാല്‍ ഘടകകക്ഷികള്‍ വിട്ടു വീഴ്ചയ്ക്കു തയാറാകാതെയുമിരുന്നാല്‍ സി.പി.എം. ആറു സീറ്റുകളില്‍ മാത്രമായി ചുരുങ്ങും. ഈ സാഹചര്യത്തില്‍ പഞ്ചായത്തുകളില്‍ കേരളാ കോണ്ഗ്രഴസിനു നല്കുുന്ന പ്രാധാന്യം ജില്ലാ പഞ്ചായത്തില്‍ വേണ്ടെന്ന അഭിപ്രായം സി.പി.എമ്മിലെ ഒരു വിഭാഗത്തിനുണ്ട്.
പാലാ മുൻസിപ്പാലിറ്റിയിലടക്കം ജോസ് വിഭാഗത്തെ ഇഷ്ട്ടമുള്ള സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കുന്നതിൽ നിലവിലെ കൗണ്സിലർമാരുൾപ്പെടെ പ്രതിഷേധമുയർന്നിട്ടുണ്ട്.ജോസ് വിഭാഗത്തെ എൽ ഡി എഫിൽ പ്രവേശിപ്പിക്കുന്നത് തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ കീഴടങ്ങുന്ന താരത്തിലായിരിക്കരുതെന്നു സിപിഎം അണികളിൽ പൊതുവിലും പ്രാദേശിക നേതാക്കളിലും എതിർ വികാരം ഉടലെടുക്കുന്നുണ്ട്.എൽ ഡി എഫ് ബാന്ധവം ഉയർത്തി എൽ ഡി എഫിന്റെ വായടപ്പിച്ചു കൊണ്ട് പാലായിലെ പലയിടങ്ങളിലും കെ എം മാണിയുടെ പ്രതിമ വയ്ക്കാനും നീക്കം നടക്കുന്നുണ്ട്.