Post Header (woking) vadesheri

ജോലിക്ക് പോകുന്ന വീട്ടിലെ ശുചി മുറിയിൽ 57 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : തനിച്ചു താമസിക്കുന്ന 57 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി . മണത്തല പുളിച്ചിറ കെട്ടിന് സമീപം പരപ്പില്‍ മോഹന്‍ദാസിനെയാണ് (മോഹനൻ 57) മരിച്ച നിലയില്‍ കണ്ടെത്തിയത് തനിച്ചു താമസിക്കുന്ന ഇയാളെ മൂന്ന് ദിവസമായി കാണാതായിട്ട് . ഇന്ന് രാവിലെ മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം ഹോമിയോ ഡോക്ടര്‍ കൂർക്കപറമ്പിൽ ധര്‍മപാലന്റെ പഴയ വീടിന്റെ പുറത്തുള്ള ശുചിമുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

Ambiswami restaurant

ഇവരുടെ വീട്ടില്‍ പണിയ്ക്കായെത്തിയ മോഹന്‍ദാസ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് സൂചന. രോഗ ബാധിതനായ മോഹൻദാസ് രണ്ടു മൂന്ന് വീടുകളില്‍ ചെറിയ ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മോഹൻ ദാസ് എത്തി മുറ്റമടിക്കുന്നത് ധർമപാലൻ കണ്ടിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ആളെ കാണാതായി , പണി ചെയ്യുന്നതിനിടെ ആരെങ്കിലും ആവശ്യപ്പെട്ടാൽ കടയിൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ട് കൊടുക്കുന്ന പതിവ് ഉണ്ട് . അതിന് വേണ്ടി പോയതാകും എന്ന് ധര്‍മ പാലനും കരുതി ഉച്ചയോടെ ധർമപാലനും കുടുംബവും കുഞ്ഞിന്റെ ചികിത്സാർത്ഥം ദയ ആശുപത്രിയിൽ പോയി .

Second Paragraph  Rugmini (working)

ഇന്നലെ വൈകീട്ടാണ് വീട്ടിൽ തിരിച്ചെത്തിയത് രാവിലെ ശുചി മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഉടൻ പോലീസിനെ അറിയിച്ചു പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃത ദേഹം പോസ്റ്റ് മാർട്ടത്തിനയച്ചു . പോസ്റ്റ് മാർട്ടത്തിന് ശേഷം ചാവക്കാട് നഗര സഭ ശ്‌മശാനത്തിൽ സംസ്കാരം നടത്തി .പരേതരായ കണ്ടാരൻ കുഞ്ഞിമാളു എന്നിവരുടെ മകനാണ് അവിവാഹിതനായ മോഹൻദാസ് ,ഉഷ, സജിനി, സജിത എന്നിവർ സഹോദരിമാരാണ്

Third paragraph