Post Header (woking) vadesheri

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു.

Above Post Pazhidam (working)

തൃശൂർ : ഭാരത് ജോഡോ യാത്രയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള സ്ഥിരാംഗങ്ങളായ ഷെജിൻ മേത്തർ, ശശികുമാർ പാഠശാല എന്നിവരെയും കശ്മീരിലെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ അടക്കമുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ് നേതാക്കളെയും കെ.പി.സി.സി.
ഗാന്ധി ദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു.

Ambiswami restaurant

ചടങ്ങ് ഡി.സി.സി. പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷതവഹിച്ചു.കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്,ഡി.സി.സി. സെക്രട്ടറിമാരായ പി.എഫ്. ഡൊമിനിക്, കല്ലൂർ ബാബു, യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി പി.എൽ. വൈശാഖ്, ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം,
പി.കെ. ഹസൻ, സലീൽ അറക്കൽ, പി.ഐ. വാസു, അനീഷ് ആന്റണി, എൻസൺ, ബ്ലെസ്സൺ പട്ടിക്കാട്, തോമസ് മാസ്റ്റർ തൈക്കാട്, കെ.എ.ഗോവിന്ദൻ, എം എഛ്. നൗഷാദ്, അഷറഫലി പുന്നയൂർ, കവിത പ്രേംരാജ്, ജ്യോതി ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)