Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ .വി .മധുസൂദനൻ നായർക്ക് .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം 2023 ലെ ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഓർമ്മപ്പൊരുളും ( ഫലകവും) അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം .

Arya bhavan inner

പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളിൽ ( 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച) വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പുരസ്കാരം .മധുസൂദനൻ നായർക്ക് സമ്മാനിക്കും.. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജ്ഞാനപ്പാന പുരസ്കാരത്തിന് പ്രൊഫ.വി.മധുസൂദനൻ നായരെ തെരഞ്ഞെടുത്തത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.”ഭാരതീയാത്മീയ ദർശനങ്ങളുടെ അമൃതാനുഭവത്തെ അഗാധമായ ഭക്തി പ്രഹർഷവും ആത്മീയാനുഭൂതിയുമായി ആവിഷ്ക്കരിക്കുന്നവയാണ് പ്രൊഫ.വി.മധുസൂദനൻ നായരുടെ കവിതകകളെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. പൂന്താനത്തിൻ്റെ പൂന്തേനായി വിശേഷിപ്പിക്കപ്പെടുന്ന ഭക്തി കാവ്യമായ ‘ജ്ഞാനപ്പാനയുടെ പേരിൽ 2004 മുതൽ ഗുരുവായുർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകി വരുന്നു. ജി. അരവിന്ദനാണ് ആദ്യ പുരസ്കാര ജേതാവ്.മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ,ഡോ.എം.ലീലാവതി, പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി ,സുഗതകുമാരി, സി.രാധാകൃഷ്ണൻ ,ശ്രീകുമാരൻ തമ്പി ,ചൊവ്വല്ലുർ കൃഷ്ണൻകുട്ടി കെ.ജയകുമാർ എന്നിവർ ജ്ഞാനപ്പാന പുരസ്കാര ജേതാക്കളാണ്.

First Paragraph Jitesh panikar (working)