Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാര ചടങ്ങ് ഒരു വിഭാഗം ഭരണ സമിതി അംഗങ്ങൾ ബഹിഷ്ക്കരിച്ചു .

Astrologer

ഗുരുവായൂർ : പൂന്താനം ദിനാഘോഷ ചടങ്ങ് ഒരു വിഭാഗം ദേവസ്വം ഭരണ സമിതി അംഗങ്ങൾ ബഹിഷ്കരിച്ചു . ഭക്തകവി പൂന്താനത്തിന്റെ പേരിൽ നൽകുന്ന ജ്ഞാനപ്പാന പുരസ്‌കാര ചടങ്ങാണ് ഭരണ സമിതി അംഗങ്ങൾ ബഹിഷ്കരിച്ചത് . പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കുന്ന സമയത്ത് ഈ അംഗങ്ങൾ സ്ഥലത്ത് ഉണ്ടായിട്ടും പങ്കെടുത്തില്ല എന്നാണ് ആക്ഷേപം .

ജനതാദൾ പ്രതി നിധി ഷാജി , സി പിഐ യുടെ പ്രതി നിധി കെ അജിത് ,ജീവനക്കാരുടെ പ്രതിനിധി എ വി പ്രശാന്ത് , ഏറെ തർക്കങ്ങൾക്കൊടുവിൽ ഭരണ സമിതി അംഗമായ ഇന്നാട്ടുകാരൻ കൂടിയായ എൻ സി പിയുടെ അംഗം അഡ്വ കെ വി മോഹന കൃഷ്ണൻ എന്നിവരാണ് ചടങ്ങ് ബഹിഷ്ക്കരിച്ചത് . ഭരണ സമിതി അംഗങ്ങളുടെ ബഹിഷ്കരണം പൂന്താനത്തിനെ അവഹേളിക്കലാണ് എന്നാണ് ഭക്തരുടെ പരാതി .

ദേവസ്വം ഭരണ സമിതി യോഗങ്ങളിലെ ഭിന്നത പുറത്തേക്കുംവ്യാ പിക്കുന്നതിന്റെ തുടക്കമായാണ് ഭക്തർ ഇതിനെ വിലയിരുത്തുന്നത് .ഗുരുവായൂർ ക്ഷേത്ര ത്തിലെ ഉത്സവ ചടങ്ങുകളിലും ഇവരുടെ ബഹിഷ്കരണം ഉണ്ടാകുമോ എന്നാണ് ഭക്തർ ഉറ്റു നോക്കുന്നത് . ഈ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം ദേവസ്വം മെഡിക്കൽ സെന്ററിലേക്കുള്ള താൽക്കാലിക ഡോക്ടർ മാരുടെ നിയമനം തൊട്ടാണ് ഭരണ സമിതി അംഗങ്ങളും ചെയർമാനും തമ്മിലുള്ള ചക്കള ത്തി പോരാട്ടം രൂക്ഷമായത് .

സി പി എം ജില്ലാ നേതൃത്വം ഇടപെട്ട് താൽക്കാലിക വെടി നിറുത്തൽ ഉണ്ടാക്കിയെങ്കിലും വീണ്ടും കാര്യങ്ങൾ പിടി വിട്ടു പോകുകയായിരുന്നു . ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയിൽ ആണ് പാർട്ടി നേതൃത്വം എന്നറിയുന്നു . പ്രത്യേകിച്ചും അഴിമതിക്കാരനല്ലാത്ത ചെയർമാൻ എന്ന പ്രതിച്ഛായ യുമായി അഡ്വ കെ ബി മോഹൻ ദാസ് നിൽക്കുമ്പോൾ . ദേവസ്വം ഭരണ സമിതി അംഗങ്ങളുടെ ചക്കളത്തി പോരാട്ടം തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇടതു പക്ഷ മുന്നണിക്ക് ചെറുതല്ലാത്ത പരിക്കാണ് ഉണ്ടാക്കുക എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ

Vadasheri Footer