Post Header (woking) vadesheri

ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍: ജില്ലയില്‍ വിറ്റത് 15കോടിയുടെ ടിക്കറ്റ്

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ 15 കോടി രൂപയുടെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 3,82,800 ടിക്കറ്റുകളാണ് ജില്ലയില്‍ ഇത്തവണ വിറ്റത്. തൃശൂര്‍ സബ്ഡിവിഷനില്‍ 2,18,800, ഇരിങ്ങാലക്കുടയില്‍ 84,000 , ഗുരുവായൂരില്‍ 80,000 ടിക്കറ്റുകളും വിറ്റഴിഞ്ഞു. നവംബർ 20 മുതലാണ് ബമ്പര്‍ ടിക്കറ്റ് വില്പന തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റത്.

Ambiswami restaurant

16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കും വിതരണം ചെയ്യും. അവസാന നാലക്കത്തിന് മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ജനുവരി 19) ഉച്ചയ്ക്ക് 2.30 നാണ് ബമ്പർ നറുക്കെടുപ്പ്.

Second Paragraph  Rugmini (working)

ബിആർ-89 സീരിസിലാണ് ക്രിസ്മസ് പുതുവത്സര ബമ്പർ പുറത്തിറങ്ങുന്നത്. പത്ത് പരമ്പരകളിലായാണ് ക്രിസ്തുമസ് ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചത്. മുൻ വർഷങ്ങളിൽ 12 കോടി രൂപയായിരുന്നു ക്രിസ്മസ് ന്യൂ ഇയർ ബമ്പറിന് ഒന്നാം സമ്മാനം, ടിക്കറ്റ് വില 300 രൂപയും. ഇതിൽ മാറ്റം വരുത്തിയാണ് നവംബർ 20 മുതൽ 400 രൂപയ്ക്ക് ടിക്കറ്റ് വില്പന ആരംഭിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.com ൽ ആണ് ഫലം പ്രസിദ്ധീകരിക്കുക.

Third paragraph