Header 1 vadesheri (working)

ജില്ലാ ശാസ്ത്രമേളയും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലും 28, 29 തിയതികളില്‍

Above Post Pazhidam (working)

ചാവക്കാട്: തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലും 28, 29 തീയതികളില്‍ ചാവക്കാട്ടും ഗുരുവായൂരുമായി നടക്കുമെന്ന് എന്‍.കെ.അക്ബര്‍ എംഎല്‍എ, ഡിഡിഇ പി.എം. ബാലകൃഷ്ണന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം 28-ന് രാവിലെ 9.30-ന് മമ്മിയൂര്‍ എല്‍എഫ്‌സിജിഎച്ച്എസ് സ്‌കൂളില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.

First Paragraph Rugmini Regency (working)

മേളയുടെ സമാപനസമ്മേളനം 29-ന് വൈകീട്ട് 5.30-ന് മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സമ്മാനദാനം നിര്‍വഹിക്കും. ഗണിതശാസ്ത്രമേള മമ്മിയൂര്‍ എല്‍എഫ്‌സിജിഎച്ച്എസ് സ്‌കൂള്‍(എച്ച്എസ് ബ്ലോക്ക്), ഐടി മേള മമ്മിയൂര്‍ എല്‍എഫ്‌സിജിഎച്ച്എസ് സ്‌കൂള്‍(എച്ച്എസ്എസ് ബ്ലോക്ക്), സാമൂഹ്യശാസ്ത്രമേള മമ്മിയൂര്‍ എല്‍എഫ്‌സിയുപി സ്‌കൂള്‍, ശാസ്ത്രമേള ചാവക്കാട് എംആര്‍ആര്‍എം എച്ച്എസ് സ്‌കൂള്‍, പ്രവര്‍ത്തി പരിചയമേള ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ് സ്‌കൂള്‍, കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവല്‍ ചാവക്കാട് ജിഎച്ച്എസ് സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും.

കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലില്‍ 52 സ്‌കൂളുകളില്‍ നിന്നായി 500-നടുത്ത് കുട്ടികള്‍ പങ്കെടുക്കും. 60 സ്റ്റാളുകളില്‍ പ്രദര്‍ശനവും വില്പനയും ഉണ്ടാകും. 19 ഇനങ്ങളില്‍ തൊഴില്‍ നൈപുണികളുടെ മത്സരങ്ങളും വിനോദങ്ങളും കരിയര്‍ ഫെസ്റ്റും ഉണ്ടാകും. ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ തൃശ്ശൂര്‍ റവന്യൂ ജില്ല ശാസ്ത്രമേളയുടെയും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലിന്റെയും ലോഗോ പ്രകാശനം എന്‍.കെ.അക്ബര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വള്ളിവട്ടം പൂവത്തുംകടവില്‍ പി.കെ.മുജീബ് റഹ്‌മാന്റെ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Second Paragraph  Amabdi Hadicrafts (working)

ശാസ്ത്രമേള സ്വാഗതസംഘം ചെയര്‍മാനും ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ കെ.കെ. മുബാറക്, ഡിഇഒ ടി. രാധ, ചാവക്കാട് എഇഒ വി.ബി.സിന്ധു, സ്വാഗതസംഘം കണ്‍വീനര്‍ എന്‍.കെ.പ്രവീണ്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി.ടി. ടിറ്റോ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.