ജില്ലാ കോടതിയുടെ വാറണ്ട് ഹൈക്കോടതി റദ്ദാക്കി.

Above Post Pazhidam (working)

ചാവക്കാട് : തൃശ്ശൂർ സ്പെഷ്യൽ കോടതിയുടെ വാറന്റ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ചാവക്കാട് സ്വദേശി കണ്ടരാശ്ശേരി വാസു മകൻ ഉണ്ണിമോൻ  എന്ന രമേഷിനെതിരെ ജാതീയ മായി അധിക്ഷേപിച്ചു, ആക്രമിച്ചു എന്നാരോപിച്ച് . എസ് സി , എസ് ടി കോടതിയിൽ  ആയിരുന്നു കേസ്‌ .  വിദേശത്ത് ജോലി ചെയ്യുന്ന പ്രതി. കേസ് ഫയൽ ചെയ്ത കാര്യം അറിഞ്ഞില്ലായിരുന്നു . വാറണ്ട് ആയതിന് ശേഷം പോലീസ് വീട്ടിലേക്ക് വരുമ്പോഴാണ് കേസ് കാര്യം അറിയുന്നത് .

First Paragraph Rugmini Regency (working)

നാട്ടിൽ വന്ന് കോടതിയിൽ ഹാജരായി ജാമ്യം എടുത്ത് കേസ് നടത്തി കൊണ്ടിരുന്നതാണ് . വീണ്ടും വിദേശത്ത് പോകേണ്ടി വന്നതിനാൽ തന്നെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി തരണം എന്ന് അപേക്ഷ നൽകി . ഈ അപേക്ഷ തീർപ്പാകുന്നതിന് മുമ്പ് പ്രതിക്ക് കോടതി വാറന്റ് ആക്കുകയും , ജാമ്യക്കാരുടെ ബോണ്ട് റദ്ധാക്കുകയും അതിന് ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കൽ അപേക്ഷ വാറന്റ് ആയി എന്ന് കാരണം കാണിച്ച് തള്ളുകയും ചെയ്തു .

സ്പെഷ്യൽ കോടതിയുടെ ഉത്തരവിനെതിരെ ഹൈ കോടതിയെ സമീപിച്ച അപേക്ഷയിൽ സ്പെഷ്യൽ കോടതിയുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്നും , യാതൊരു നിയമ വ്യവസ്ഥയും പാലിക്കാതെയാണ് ഉത്തരവ് പുറപ്പടിവിച്ചിട്ടുള്ളത് എന്നും , മാസങ്ങൾക്ക് മുമ്പ് ഫയൽ ചെയ്ത നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന അപേക്ഷ തീർപ്പാക്കാതെ വാറന്റ് ഉത്തരവ് പുറപ്പെടുച്ചത് യാതൊരു തരത്തിലും നീതീകരിക്കാൻ പറ്റാത്തതാണ് എന്ന് നിരീക്ഷിച്ച് സ്പെഷ്യൽ കോർട്ടിന്റ് വാറന്റ് ഉത്തരവ് റദ്ദാക്കി

Second Paragraph  Amabdi Hadicrafts (working)

നേരത്തെ ഉള്ള ജാമ്യത്തിൽ തുടരാനും , നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന അപേക്ഷ നീതിപൂർവ്വമായി പരിഗണിക്കാനും കേരള ഹൈ കോർട്ട് ജസ്റ്റിസ്  ജി ഗിരീഷ് ഉത്തരവിട്ടു . പ്രതിക്ക് വേണ്ടി അഭിഭാഷകരായ തേർളി അശോകൻ , രശ്മി നായർ , ഡാലി, ടി എസ് സജിത . എൽസ ആൻ സാംസൺ എന്നിവർ ഹാജരായി