Header 1 = sarovaram
Above Pot

‘ജീവനം’ സുസ്ഥിര കാരുണ്യ പദ്ധതിയുമായി ദൃശ്യ ഗുരുവായൂർ.

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിന്റെ ‘ജീവനം’ സുസ്ഥിര കാരുണ്യ കർമ്മ പദ്ധതിയുടെ ഉദ്ഘാടനം കലക്ടർ വി.ആർ. കൃഷ്ണ തേജ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 2023 സെപ്തംബർ 9 ശനിയാഴ്ച നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ നടക്കുന്നചടങ്ങിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ മധു എസ് നായർ, വാർഡ് കൗൺസിലർ കെ.പി.എ റഷീദ് എന്നിവർ അതിഥികളായിരിക്കും. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നഗര പ്രദേശത്തെ നിർദ്ധനരായ 20 പേർക്ക് സൗജന്യമായി 5 തവണ വീതം ഡയാലിസിസ് നൽകുന്നതാണ്.

Astrologer

തുടർന്ന് മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭാശാലിയായ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി തൃശൂർ ഗ്രാന്റ് മ്യൂസിക്കൽസ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും. പ്രശസ്ത സംവിധായകൻ . ഹരിഹരൻ ശ്രീകുമാരൻ തമ്പിയെ പൊന്നാട അണിയിക്കുകയും, ഉപഹാരം സമർപ്പിക്കുകയും ചെയ്യും. പ്രശസ്ത ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, സിനിമാ താരം വി.കെ ശ്രീരാമൻ, പ്രശസ്ത എഴുത്തുകാരൻ എം.പി സുരേന്ദ്രൻ എന്നിവർ വിശിഷ്ട അതിഥികളായിരിക്കും.

വാർത്ത സമ്മേളനത്തിൽ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ്, വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, സെക്രട്ടറി ആർ. രവികുമാർ, ജോ. സെക്രട്ടറി അജിത് ഇഴുവപ്പാടി, ട്രഷറർ വി.പി. ആനന്ദൻ, ചീഫ് കോർഡിനേറ്റർ പി. ശ്യാംകുമാർ, മീഡിയാ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു

Vadasheri Footer