Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ പ്രൊമോഷൻ മരവിപ്പിച്ച ഭരണ സമിതി നടപടിയിൽ പ്രതിഷേധം.

Above Post Pazhidam (working)

ഗുരുവായൂർ :-ദേവസ്വം ഭരണസമിതി അംഗങ്ങളുടെ ചേരിതിരിവും, ശീതസമരവും മൂലം ദൈനംദിന പ്രവർത്തനങ്ങൾ പോലും നിലയ്ക്കുന്ന ദുരവസ്ഥയിലെത്തി നിൽക്കുമ്പോൾ ദേവസ്വത്തിലെ ജീവനക്കാർക്ക് നിലവിൽ ലഭ്യമാക്കേണ്ട പ്രൊമോഷൻ തസ്തികകളിൽ അർഹമായ സ്ഥാനകയറ്റം നൽക്കാതെ ജീവനക്കാരെ അപഹാസ്യരാക്കിയും, നോക്കുകുത്തികളാക്കിയും അവഹേളിക്കുന്ന ഭരണസമിതിയുടെ നിലപാടിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു.

First Paragraph Rugmini Regency (working)

ഗുരുവായൂർ ദേവസ്വം ജീവനക്കാരെ സംബന്ധിച്ചു് നിലവിൽ ലഭിയ്ക്കാവുന്ന ഇത്തരം തസ്തികളിലേയ്ക്കുള്ള സ്ഥാനകയറ്റമാണ് ലഭ്യമാക്കുന്നതിൽ പ്രധാനം.കാലാകാലങ്ങളിൽ ഒഴിവു് വരുന്ന മുറയ്ക്ക് തസ്തിക പൂർത്തികരിച്ചിലെങ്കിൽ പലർക്കും ഈ സേവനം ലഭിയ്ക്കാതെ വിരമിക്കേണ്ടതായി വരികയും, പലർക്കും പ്രയോജനം ലഭിക്കാതെ വരികയും ചെയ്യുന്നതുമാണ്. തൊഴിലാളി സ്നേഹത്തിൻ്റെ മൊത്ത കച്ചവടക്കാരെന്ന് അവകാശപ്പെടുന്നവർ അധികാരത്തിലിരുന്ന് ജീവനകാരുടെഅവകാശങ്ങളെ ചവിട്ടി മെതിയ്ക്കുന്ന, അർഹതപ്പെട്ടത് നിഷേധിയ്ക്കുന്ന ഈ നടപടി അങ്ങേയറ്റം പ്രതിക്ഷേധാർഹമാണെന്നും ജീവനക്കാരോടു് ചെയ്യുന്ന കടുത്ത അനീതിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.-

Second Paragraph  Amabdi Hadicrafts (working)

ഭരണനിർവഹണത്തിൽ വന്ന്ച്ചേരുന്ന നടപടി കളിലെ വീഴ്ചയും, തീരുമാനങ്ങളെടുക്കുവാനുള്ള തടസ്സങ്ങളും, മറ്റും മാറ്റുന്നതിനും ഐ.എ.എസ് കേഡറിലുള്ളവരെ ദേവസ്വം അഡ്മിസ്ട്രേറായി നിയമിയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, ദേവസ്വം മന്ത്രിയ്ക്കും കത്ത് നൽകുവാനും യോഗം തീരുമാനിച്ചു.കൂട്ടു ഉത്തരവാദിത്വം നഷ്ടപ്പെട്ട ദേവസ്വം ഭരണസമിതി തീരുമാനങ്ങൾ എടുക്കുവാൻ കഴിയുന്നില്ലെങ്കിൽ രാജി വെച്ച് ഒഴിയണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്. ഒകെ ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ,നേതാക്കളായ ,
മണി ചെമ്പകശ്ശേരി, ടി.വി.കൃഷ്ണദാസ്, ടി.കെ.ഗോപാലകൃഷ്ണൻ, ബി.മോഹൻകുമാർ, പി.അശോക് കുമാർ, ആർ.രാജഗോപാൽ, ശിവദാസൻ വട്ടേക്കാടൻ, എം.നാരായണൻ, ചന്ദ്രൻ ചങ്കത്ത് എന്നിവർ സംസാരിച്ചു,,