Post Header (woking) vadesheri

ജയശ്രീ തിയ്യറ്ററിലെ സമരം , സമര സഹായസമിതി രൂപികരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : അടച്ച് പൂട്ടിയ ഗുരുവായൂർ ജയശ്രീ തിയ്യേറ്റർ തുറന്നു പ്രവർത്തിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനു വേണ്ടിയും സമര സഹായസമിതി രൂപികരിച്ചു. രൂപീകരണ യോഗം സി.പി.എം ജില്ലാകമ്മിറ്റി അംഗവും ചാവക്കാട് ഏരിയ സെക്രട്ടറിയുമായ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ടി.ടി ശിവദാസ് അധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഷോപ്പ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ സി സുമേഷ്, സി.ഐ.ടി.യു ജില്ലാ ജോയന്റ് സെക്രട്ടറിയും ഏരിയ സെക്രട്ടറിയുമായ എൻ.കെ അക്ബർ, സി.പി.എം ലോക്കൽ സെക്രട്ടറി എം.സി സുനിൽ, സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറണാട് എന്നിവർ സംസാരിച്ചു. എം.കെ മുരളീധരൻ സ്വാഗതവും ഏരിയ ജോയന്റ് സെക്രട്ടറി ജെയിംസ് ആളൂർ നന്ദിയും പറഞ്ഞു. ചെയർമാനായി ടി.ടി ശിവദാസിനെയും ജനറൽ കൺവീനറായി ഉണ്ണി വാറണാട്ടിനെയും ട്രഷററായി ജെയിംസ് ആളൂരിനെയും യോഗം തെരെഞ്ഞെടുത്തു.

Ambiswami restaurant