Post Header (woking) vadesheri

ജവഹർ വെട്ടത്തിന്’ കർമ്മ പ്രഭ’ പുരസ്‌കാരം.

Above Post Pazhidam (working)

ഗുരുവായൂർ: കണ്ടാണശ്ശേരി ‘മാക്’ സംഗീത കൂട്ടായ്‌മയുടെ അമരക്കാരൻ ജവഹർ വെട്ടത്തിന്’ കർമ്മ പ്രഭ’ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 30 ന്ചേറ്റുവ നിധി ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ കലാകാര കൂട്ടായ്‌മ ഏർപ്പെടുത്തിയ 10, 001 രൂപയും ശില്‌പി എളവള്ളി നന്ദൻ രൂപ കല്പന ചെയ്ത ശില്‌പവും അടങ്ങിയ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും.

Ambiswami restaurant

സംഗീത സംവിധായകൻ വിദ്യാധരൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. ഈ വർഷത്തെ സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച വീണ വിദ്വാൻ എ .അനന്തപദ്‌മനാഭൻ, തൃശൂർ കലാസദൻ സംഗീത ട്രൂപ്പിന്റെ സാരഥി ജേക്കബ് ചേങ്ങിലായി എന്നിവരെ ആദരിക്കും. ഗായകരായ തൃശ്ശൂർ മനോജ്, കലാഭവൻ സാബു, എടപ്പാൾ വിശ്വനാഥൻ, മനീഷ തൃശൂർ എന്നിവർ നയിക്കുന്ന സുവർണ ഗാനസന്ധ്യ ഉണ്ടാകും.

സംഘാടകസമിതി ചെയർമാൻ എളവള്ളി നന്ദൻ, ജനറൽ കൺവീനർ അഡ്വ. രവി ചങ്കത്ത്, വൈസ് ചെയർമാൻ കെ.ആർ. അജയഘോഷ്, ജോയിൻ സെക്രട്ടറി മോഹൻദാസ് ഏലത്തൂർ, കോഡിനേറ്റർ കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)