Header 1 vadesheri (working)

ജാതിവിരുദ്ധ സമരത്തിൽ ബുദ്ധ ദർശനം ഇന്നും പ്രസക്തമാണ് : മന്ത്രി കെ.രാധാകൃഷ്ണൻ

Above Post Pazhidam (working)

തൃശൂർ : ജാതിവിരുദ്ധ സമരത്തിൽ ബുദ്ധ ദർശനം ഇന്നും പ്രസക്തമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ.ഡോ. ബീന.കെ.ആർ. എഴുതിയ ‘ബുദ്ധ ദർശനവും ആശാൻ കവിതയും, എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ മണ്ണിൽ വലിയ വേരോട്ടമുള്ള ഭർശനമായിരുന്നു ബുദ്ധമതം. പിന്നീട് ആധിപത്യം സ്ഥാപിച്ച ബ്രാഹ്മണിക ആശയങ്ങൾ മൂലം ബുദ്ധമതത്തിന് മുന്നോട്ടു പോകുന്നതിന് തടസ്സമായി.

First Paragraph Rugmini Regency (working)

ഉത്ഭവം ഇന്ത്യയിലാണെങ്കിലും നമ്മുടെ സംസ്കൃതിയിൽ വേരോട്ടമുള്ള ഇതര ഭർശനങ്ങളോട് പൊരുതി നിൽക്കാൻ വേണ്ട ആർജ്ജവം സമാഹരിക്കുന്ന കാര്യത്തിൽ ബു,ദ്ധഭിക്ഷുക്കൾ പരാജയപ്പെട്ടു. മാത്രമല്ല അഹിംസാവാദികളായ ബുദ്ധഭിക്ഷുക്കളെ പല വിധേനെയും വാദത്തിൽ പരാജയപ്പെടുത്തി, അവരുടെ നാവുറുക്കുന്നത് പതിവായിരുന്നു. എല്ലാം കൊണ്ടും ആശയപരമായി മുന്നോട്ടു പോകാൻ അവർക്കു പ്രയാസമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)

ഹിംസാത്മകമായ വഴികളിലൂടെ ബുദ്ധഭിക്ഷുക്കളെ നാട്ടിൽ നിന്ന് ആട്ടിയോടിക്കുകയെന്ന തന്ത്രമാണ് സമൂഹം നടത്തിയതെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുമെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് മന്ത്രി ഡോ.ആർ. ബിന്ദു. അഭിപ്രായപ്പെട്ടു.എന്നാൽ ശരണം വിളികൾ പ്രബലമായ കേരളത്തിൽ ബുദ്ധം ശരണം ഗച്ഛാമി എന്ന ആശയം ലയിച്ചു കിടക്കുന്നുണ്ട്.ശബരിമല വിവാദ സന്ദർഭത്തിൽ ശാസ്താവിനെക്കുറിച്ചു നടന്ന ചർച്ചകൾ ഇതിനു തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബുദ്ധമതത്തിൻ്റെ ആശയത്തിലെ തൃഷ്ണയുടെ സമ്പൂർണ നിരാസമാകാം ബുദ്ധമതത്തെ പിറകോട്ടടിപ്പിച്ചതെന്ന്
സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ അഭിപ്രായപ്പെട്ടു. പി.ബാലചന്ദ്രൻ എം.എൽ.എ ,വി.എസ്.സുനിൽകുമാർ, അശോകൻ ചരുവിൽ, ഡോ.അനിൽ വള്ളത്തോൾ സംസാരിച്ചു. എഴുത്തുകാരി ഡോ. ബീന.കെ.ആർ മറുപടിയും കോളേജ് പ്രിൻസിപ്പാൾ വി.എ.നാരായണമേനോൻ നന്ദിയും പറഞ്ഞു.