Header 1 vadesheri (working)

ജപ്തി ഭീഷണി ,കൊടുങ്ങല്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയറും കുടുംബവും ആത്മഹത്യ ചെയ്തു

Above Post Pazhidam (working)

കൊടുങ്ങല്ലൂർ : ചന്തപ്പുര ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ സോഫ്റ്റ് വെയർ എഞ്ചിനീയറായ ആഷിഫ് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. . ഇവരുടെ മുറിയിൽ വിഷവാതകത്തിന്‍റെ സാനിധ്യമുള്ളതായി പൊലീസ് അറിയിച്ചു.

First Paragraph Rugmini Regency (working)

നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലാണ് ആഷി ഫും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവർ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആഷി ഫിന്‍റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ കാർബൺ മോണോക്സൈഡിന്‍റെ സാന്നിധ്യമുണ്ട്. ജനാലകൾ ടേപ്പ് വെച്ച് ഒട്ടിച്ചിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാര്‍ബണ്‍ മോണോക്സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന ആഷി ഫിന്‍റെ കുറിപ്പ്‌ കണ്ടെത്തി. വലിയ തുക കടമുള്ളതായും കുറിപ്പിൽ പറയുന്നു. 40 വയസുള്ള ആഷി ഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയിൽ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് വീട് പണിതത്. അടുത്തിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതായും സൂചനയുണ്ട്. ഇതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.

കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങിയതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാർഥങ്ങൾ നൽകുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു.വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽനിന്നു ഇവർ വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.