Post Header (woking) vadesheri

ജനതാദൾ എസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ 28 ന്

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ: ജനതാദൾ എസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ഫെബ്രുവരി 28 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചുഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന്മുനിസിപ്പൽ ടൗൺഹാളിൽ സജ്ജീകരിച്ച സുരേഷ് വാര്യർ നഗറിൽ കൺവൻഷൻ്റെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും.

Second Paragraph  Rugmini (working)

Third paragraph

നിയോജക മണ്ഡലം പ്രസിഡൻറ് എം.പി ഇക്ബാൽ അധ്യക്ഷത വഹിക്കും സി കെ നാണു എംഎൽഎ മുഖ്യപ്രഭാഷണംനടത്തും. പി ടി ഹനീഫ സ്മാരക പുരസ്കാര വിതരണം ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ വി ഷാജി നിർവഹിക്കും സംസ്ഥാന സെക്രട്ടറിമാരായ ബെന്നി മൂഞ്ഞേലി അഡ്വ. വി മുരുകദാസ് തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഷറഫ്
ജില്ലാ സെക്രട്ടറി ജോസ് ജില്ലാ വൈസ് പ്രസിഡണ്ട് ലാസർ പേരകം സംസ്ഥാന സമിതി അംഗങ്ങളായ ഐ റപ്പായി എൻ വി രമേഷ് കുമാർ കെ എം ഹൈദരാലി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ വി ഷാജി തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ബാബു എന്നിവരെ ചടങ്ങിൽ ആദരിക്കും വാർത്താസമ്മേളനത്തിൽ , നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എം. പി ഇഖ്ബാൽ ജനറൽ സെക്രട്ടറി എം മോഹൻദാസ് , ലാസർ പേരകം എന്നിവർ പങ്കെടുത്തു