Header 1 vadesheri (working)

ജനലക്ഷങ്ങൾ സാക്ഷി, പൂരം പെയ്തിറങ്ങി.

Above Post Pazhidam (working)

തൃശൂർ : പൂര പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ജന ലക്ഷങ്ങളെ സാക്ഷിയാക്കി തൃശ്ശർ പൂരം പെയ്തിറങ്ങി വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 7.30 മുതൽ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് പൂരത്തെ വിളിച്ചുണർത്താൻ പൂരപ്പറമ്പിലെത്തി. പുലർച്ചെ നാലരയോടെ കണിമംഗലത്തുനിന്നു മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പുറപ്പാട്. ഏഴരയോടെ വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലെത്തി. കണിമംഗലം ശാസ്താവിനു പിന്നാലെ പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, കുറ്റൂർ നെയ്തലക്കാവ് പൂരങ്ങൾ വടക്കുന്നാഥനെ വണങ്ങി.

First Paragraph Rugmini Regency (working)

11.30ന് പഴയനടക്കാവ് നടുവിൽമഠത്തിൽ മഠത്തിൽവരവ് പഞ്ചവാദ്യം ആരംഭിച്ചു. തിരുവമ്പാടി ക്ഷേത്രത്തിൽനിന്ന് 7ന് ആരംഭിച്ച എഴുന്നള്ളിപ്പ് പഴയനടക്കാവിലെ ബ്രഹ്മസ്വം മഠത്തിൽ ഇറക്കിയതിനു ശേഷമുള്ള എഴുന്നള്ളിപ്പാണിത്. തിരുവമ്പാടി കണ്ണന്റെ കോലത്തിൽ ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരനും മറ്റു രണ്ടാനകളും നിരന്നു. കോങ്ങാട് മധു നേതൃത്വം നൽകുന്ന പഞ്ചവാദ്യത്തിന്റെ മാസ്മരിക ലഹരിയിലായി ആസ്വാദകർ

Second Paragraph  Amabdi Hadicrafts (working)

ഉച്ചയ്ക്ക് 1.15ന് നായ്ക്കനാലിൽ ഈ പഞ്ചവാദ്യം കലാശിച്ചു. ചെണ്ടയുടെ മാസ്മരികതയായി 11.45ന് പാറമേക്കാവിൽ ചെമ്പടമേളവും ഉണ്ടായിരുന്നു. 12.15ന് 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളുമ്പോഴും ചെമ്പടയുടെ അകമ്പടിത്താളമുണ്ടായി. പിന്നെ ചെമ്പട കലാശിച്ചു പാണ്ടിമേളം. ഇതാണു വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറമേളയായി മാറിയത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. കുഴല്‍വിളിയോടെ ചെണ്ടപ്പുറത്തു കോലുവീണതും നാദവിസ്മയമായി. ‘പതികാല’ത്തില്‍ തുടങ്ങി, താളത്തിന് മുറുക്കം കൂടിയതോടെ ആസ്വാദകർ ഇളകിമറിഞ്ഞു ഉച്ചയ്ക്ക് 3ന് നായ്ക്കനാലിൽനിന്ന് ആരംഭിച്ച തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിനു പുറത്ത് ശ്രീമൂലസ്ഥാനത്തു സമാപിച്ചു.

ഇലഞ്ഞിത്തറമേളത്തിനു പിന്നാലെ തെക്കേ ഗോപുര നട കടന്നു പാറമേക്കാവ് ഭഗവതി 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്ക് ഇറങ്ങി. റൗണ്ടിൽ തെക്കേ ഗോപുരത്തിന് അഭിമുഖമായി അണിനിരന്നു . പിന്നാലെ തിരുവമ്പാടി ഭഗവതി പുറത്തിറങ്ങി നിന്നു പൂര പ്രേമികൾക്ക് ദൃശ്യ വിസ്മയമൊരുക്കിയ കുടമാറ്റം ആരംഭിച്ചു .ഇത്തവണ കുടമാറ്റത്തിൽ പല പരീക്ഷണങ്ങളും ഇരു വിഭാ ഗങ്ങളും നടത്തിയിരുന്നു .പട്ടുകുടക ളില്‍ തുടങ്ങി സ്പെഷ്യല്‍ കുടകളില്‍ വാശിയേറി മത്സരം ഇരു ദേവസ്വങ്ങളും കാഴ്ചവെച്ചു

പാറമേക്കാവ് വിഭാഗമാണ് ആദ്യം രാംലല്ലയുടെ കോലം പുറത്തെടുത്ത് പിന്നാലെയെത്തി തിരുവമ്പാടിയുടെ മറുപടി. രണ്ടും ഒന്നിനൊന്ന് കേമം. വടക്കുംനാഥനും തിരുവമ്പാടി കണ്ണനും പാറമേക്കാവ് ഭഗവതിയും ശ്രീപരമേശ്വരനും പരാശക്തിയുമൊക്കെ സ്പെഷ്യല്‍ കുടകളുടെ രൂപത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ അവതരിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 മിഷനും ഐഎസ്ആര്‍ഒക്കും ആദരം അര്‍പ്പിച്ചുകൊണ്ട് തിരുവമ്പാടി ദേവസ്വം ഒരുക്കിയ രൂപവും കാണികള്‍ക്ക് നവ്യാനുഭവമായി