Post Header (woking) vadesheri

ആര്‍എസ്എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്ളാമി ചര്‍ച്ച നടത്തി .

Above Post Pazhidam (working)

കോഴിക്കോട്: ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ജമാ അത്തെ ഇസ്ളാമി. ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്ളാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് അലി വെളിപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ആരിഫ് അലി പറയുന്നു.

Arya bhavan inner

രാഷ്ട്രീയമായും ആശയപരമായും വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് പോരടിച്ചിരുന്ന രണ്ട് സംഘടനകളുടെ ദേശീയ നേതാക്കളാണ് ദില്ലിയില്‍ ഒരുമിച്ചിരുന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. മുസ്ലി സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയാെരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ച.

Second Paragraph  Sarovaram(working)

മുൻ ഇലക്ഷൻ കമ്മിഷണർ എസ്.വൈ.ഖുറേഷി, ഡൽഹി മുൻ ലഫ്റ്റ്നന്റ് ഗവർണർ നജീബ് ജങ്, ഷാഹിസ് സിദ്ധിഖി, സയീദ് ഷെർവാണി എന്നിവർ 2022 ഓഗസ്റ്റിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് ആരിഫ് അലി വിശദീകരിച്ചു. ചർച്ചയ്ക്കായി ക്ഷണിച്ചത് ഖുറേഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Third paragraph Saravan bhavan

ചർച്ചകൾ ഇനിയും തുടരുമെന്ന് അറിയിച്ച അദ്ദേഹം, നിലവിൽ ചർച്ചകളിൽ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു പ്രധാന നേതാക്കൾ അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

First Paragraph Jitesh panikar (working)

‘‘സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുറേഷിയാണ് ഞങ്ങളെ ബന്ധപ്പെട്ടത്. മറ്റ് മുസ്‍ലിം സംഘടനകളുമായും അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു. ചർച്ചയിൽ ഇരു കൂട്ടവർക്കും തുല്യ പങ്കാളിത്തവും ചർച്ചയ്ക്ക് കൃത്യമായ രൂപവും വേണമെന്ന് ഞങ്ങൾ ആദ്യമേ ആവശ്യപ്പെട്ടിരുന്നു. ചർച്ച സുതാര്യമായിരിക്കണമെന്നും നിർദ്ദേശിച്ചു. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ഖുറേഷി അംഗീകരിച്ചതോടെയാണ് ചർച്ച യാഥാർഥ്യമായത്’ – ആരിഫ് അലി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെ ചർച്ചയ്ക്കിടെ ആർഎസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ നടക്കുന്ന ബുൾഡോസർ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചു. കാശിയിലും മഥുരയിലും ഉൾപ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസ് നേതൃത്വവും ചർച്ചയിൽ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതന്നില്ലെന്നും ആരിഫ് അലി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കൃത്യമായ നിലപാടുകളുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ആർഎസ്എസുമായുള്ള ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടുകൾ മുൻപേ തന്നെ ചർച്ച ചെയ്ത് തീരുമാനിച്ചതാണ്. പ്രസ്ഥാനത്തിലുള്ളവരെയെല്ലാം ഇക്കാര്യം ആദ്യമേ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ നയിക്കുന്ന സംഘടനയുമായി ചർച്ചയ്ക്കില്ലെന്ന് മുൻവിധികളോടെ തീരുമാനിക്കുന്നത് ശരിയായ നീക്കമല്ലെന്നും ആരിഫ് അലി ചൂണ്ടിക്കാട്ടി.