Header 1 vadesheri (working)

ജൽ ശക്തി അഭിയാൻ പദ്ധതികളുടെ നഗരസ

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : കേന്ദ്ര ഭവന നഗര മന്ത്രാലയത്തിന്റെ കീഴിലെ ജൽ ശക്തി അഭിയാൻ പദ്ധതിയുടെ ഗുരുവായൂർ നഗരസഭ തല ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. 2021 ഏപ്രിൽ 1 മുതൽ എല്ലാ നഗരങ്ങളിലും നടപ്പിലാക്കി വരുന്ന പദ്ധതിയിൽ തിരഞ്ഞെടുത്ത ഒരെണ്ണമെങ്കിലും സെപ്റ്റംബർ 30നകം പൂർത്തീകരിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഗുരുവായൂരിൽ തിരഞ്ഞെടുത്ത പദ്ധതികളുടെ ഉദ്ഘാടനം നടത്തിയത്. രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ജൽ ശക്തി അഭിയാൻ ആസൂത്രണം ചെയ്തിട്ടുള്ളത്.

Second Paragraph  Amabdi Hadicrafts (working)

പദ്ധതിയുടെ ഏഴ് മുൻഗണനാ മേഖലകളായ മഴവെള്ളകൊയ്ത്ത്, സംസ്കരിച്ച മലിന ജലത്തിന്റെ പുനരുപയോഗം, മരം നടൽ, കിണർ /കുളം റീചാർജ് ചെയ്യുന്നതിന് ശുദ്ധജല ചാലുകൾ നിർമ്മാണം, ജലാശയ പുനരുജ്ജീവനം, ഹരിത പ്രദേശം സൃഷ്ടിക്കുക, ജല ശക്തി പാർക്ക് എന്നിവയിൽ നിന്നാണ് ഓരോന്നെങ്കിലും നഗരസഭകൾ തിരഞ്ഞെടുത്തു നടപ്പിലാക്കേണ്ടത്. ഗുരുവായൂർ നഗരസഭയിലെ മാറാകുളം തോട് നവീകരണം, ചോലയിൽ കുളം നവീകരണം, നഗരസഭയിൽ ചൂൽപ്പുറം, അഗതി മന്ദിരം, തൈക്കാട് എന്നീ മൂന്നിടങ്ങളിലായി മരം നട്ടു പിടിപ്പിക്കൽ എന്നിവയാണ് ജൽ ശക്തി അഭിയാനിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതിൽ തോട്, കുളങ്ങൾ എന്നിവയുടെ നവീകരണം പൂർത്തിയായി. മരം നടൽ പദ്ധതിയുടെ ഉദ്ഘാടനവും ജൽ ശക്തി  പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനവുമാണ് ഇന്ന് നടന്നത്. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൻ എം പി അനീഷ്‌മ, വിവിധ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷെഫീർ, ശൈലജ സുധൻ, എ എസ് മനോജ്‌, ബിന്ദു അജിത് കുമാർ, സായ്നാഥൻ, വാർഡ് കൗൺസിലർ സിന്ധു ഉണ്ണി, സെക്രട്ടറി പി എസ് ഷിബു എന്നിവർ പങ്കെടുത്തു.