Post Header (woking) vadesheri

തൃശൂർ വെള്ളിക്കുളങ്ങര ഇത്തനോളി മലയില്‍ മണ്ണിടിച്ചില്‍

Above Post Pazhidam (working)

തൃശൂർ : വെള്ളിക്കുളങ്ങര ഇത്തനോളിയിലുണ്ടായ ശക്തമായ മലവെള്ളച്ചാലില്‍ കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറി. മുന്‍കരുതലെന്ന നിലയില്‍ ഇത്തനോളി പ്രദേശത്തെ 11 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇന്ന് വൈകീട്ട് ആറരയോടൊണ് ഇത്തനോളിക്കു സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്കും അഞ്ചു കുടുംബങ്ങളെ വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിലേക്കും പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ മാറ്റിപാര്‍പ്പിച്ചു.

Ambiswami restaurant

ശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു. ചാലക്കുടി മലയോര മേഖലയില്‍ തീവ്രമഴ തുടരുകയാണ്. മഴവെള്ളപ്പാച്ചലില്‍ റോഡും തോടും നിറഞ്ഞ് കവിഞ്ഞ് വെള്ളകെട്ടിലായി.

Second Paragraph  Rugmini (working)

ചാ​ര്‍​പ്പ വെ​ള്ള​ച്ചാ​ട്ട​ത്തി​ലൂ​ടെ​യു​ണ്ടാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ല്‍ റോ​ഡ് ക​വി​ഞ്ഞൊ​ഴു​കി. പ​ത്ത​നം​കു​ത്ത് ഭാ​ഗ​ത്ത് നി​ന്നും തു​ട​ങ്ങു​ന്ന ചാ​ര്‍​പ്പ തോ​ട്ടി​ല്‍ വ​ലി​യ തോ​തി​ല്‍ ശ​ക്തി​യോ​ടെ​യാ​ണ് വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലാ​യി​ക്കും എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ മ​ഴ​വെ​ള്ള​പാ​ച്ച​ലി​ലാ​ണെ​ന​ന്ന് പി​ന്നീ​ട് സ്ഥി​രീ​ക രി​ക്കു​ക​യും ചെ​യ്തു.

ഷോ​ള​യാ​ര്‍ ഡാം ​അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​റ​ഞ്ഞ ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല നി​ര​പ്പ് ഇ​തോ​ടെ അ​ല്പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ചാ​ര്‍​പ്പ, വാ​ള​ച്ചാ​ല്‍, അ​തി​ര​പ്പി​ള്ളി വെ ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ നി​റ​ഞ്ഞൊ​ഴു​കി. ചാ​ര്‍​പ്പ, വാ​ഴ​ച്ചാ​ല്‍, ഇ​ട്യാ​യി​നി ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Third paragraph

പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളത്തിന്‍റെ അളവ് പതിനായിരം ക്യു സെക്‌സായി ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിങ്ങല്‍കുത്ത് ഡാമിന്‍റെ രണ്ടാമത്തെ സ്ല്യൂയിസ് ഗേറ്റ് തുറക്കേണ്ടി വന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കേരളത്തിൽ അതിതീവ്രമഴ സാധ്യത പ്രഖ്യാപിക്കുകയും മലയോര മേഖലകളിൽ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിൽ തൃശൂർ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അഭ്യർത്ഥിച്ചു. മഴ ഒരു ദിവസം മാറി നിന്ന സാഹചര്യത്തിൽ ചില ക്യാമ്പുകളിൽ നിന്ന് താമസക്കാർ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടർന്നാണ് കലക്ടറുടെ അഭ്യർത്ഥന.

കലക്ടറുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ ആളുകൾ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് താമസം മാറാൻ തയ്യാറാകണം. അപകടഭീഷണി നിലനിൽക്കുന്ന തലപ്പിള്ളി താലൂക്കിൽ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാൻ അഞ്ച് ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.