Header 1 vadesheri (working)

ഐസൊലേഷൻ വാർഡിന്റെ നിർമാണ ഉദ്ഘാടനം നടന്നു.

Above Post Pazhidam (working)

ചാവക്കാട് ; കടപ്പുറം സിഎച്ച് സിയിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമാണോത്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസിരിയ മുസ്താക്കലി അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി.ടി.പി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.യു.ആർ. രാഹുൽ, കടപ്പുറം സാമൂഹികരോഗ്യ കേന്ദ്രം സുപ്രന്റ് ഡോ. ശ്രീകല.ടി.പി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

First Paragraph Rugmini Regency (working)

കോവിഡ് പോലുള്ള സാംക്രമികരോഗങ്ങളുടെ വ്യാപനം പ്രാഥമിക ഘട്ടത്തിൽ തന്നെ തടയുന്നതിന് ആരോഗ്യസ്ഥാപനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഐസൊലേഷൻ വാർഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് വാർഡ് നിർമിക്കുന്നത്. 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് എം.എൽ.എ ഫണ്ടും, കിഫ്‌ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചിലവിലാണ് നിർമ്മിക്കുന്നത്.

Second Paragraph  Amabdi Hadicrafts (working)