Post Header (woking) vadesheri

അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി ബന്ധം. നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു.

Above Post Pazhidam (working)

കൊച്ചി: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു‍. ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചു.

Ambiswami restaurant

അതേസമയം സച്ചിൻ സുഹൃത്ത് മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിനെ  ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെക്കുറിച്ച് പരാമർശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നൽകിയ സമ്മാനങ്ങൾ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ശ്രമം

Second Paragraph  Rugmini (working)

നവ്യക്ക് ആഭരണങ്ങൾ ഉൾപ്പെടെ ഇയാൾ സമ്മാനം നല്കിയത്രെ. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്ന് പരിശോധിച്ചു വരുന്നു നവ്യയെ കാണാൻ ഇയാൾ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. ചോദ്യം ചെയ്യലിൽ നവ്യ തന്റെ ഭാഗവും വ്യക്തമാക്കി തങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് നവ്യ പറഞ്ഞത്. സർക്കാർ ജോലിയിൽ തുടരവേ, 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ചതാണ് സാവന്തിനെതിരെയുള്ള കേസ്

Third paragraph