Post Header (woking) vadesheri

മഞ്ചേശ്വരത്ത് വാഹന അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശികളായ മൂന്ന് പേർ കൊല്ലപ്പെട്ടു

Above Post Pazhidam (working)

കാസർകോട് : മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), മക്കളായ ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം.

Ambiswami restaurant

കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കുഞ്ചത്തൂരില്‍ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടാവുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്ന് പേര്‍ക്കും പരുക്കേറ്റു. ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Second Paragraph  Rugmini (working)