
ഇറാനുമായുള്ള യുദ്ധ ഭീഷണി ,വിമാനങ്ങൾ റദ്ദാക്കി യൂറോപ്യൻ എയർ ലൈൻ കമ്പനികൾ

പാരീസ്: സംഘർഷ സാധ്യത മുന്നിൽ കണ്ട് മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ നിർത്തി പ്രമുഖ യൂറോപ്യൻ എയർലൈൻ കമ്പനികൾ
അമേരിക്ക–ഇറാൻ ബന്ധങ്ങളിൽ സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ ആശങ്കകൾ കാരണം എയർ ഫ്രാൻസ്, കെഎൽഎം (KLM) ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ വിമാന കമ്പനികൾ മിഡിൽ ഈസ്റ്റിലെ ചില മേഖലകളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്
അമേരിക്കൻ നാവികസേനയുടെ ഒരു വലിയ സൈനിക സജ്ജീകരണം (armada) ഗൾഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന്” മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം.

ഗൾഫ് മേഖലയിൽ സുരക്ഷാ സാഹചര്യങ്ങൾ അസ്ഥിരമാണെന്ന വിലയിരുത്തൽ ശക്തമാണ്
വ്യോമയാത്രകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുൻഗണനയായി കണക്കാക്കി സർവീസുകൾ നിർത്താൻ എയർലൈൻ കമ്പനികൾ തീരുമാനിച്ചത്
അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റൂട്ടുകളിലെ വിമാനങ്ങൾ റദ്ദാക്കുകയോ വഴിമാറ്റുകയോ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ സ്ഥിതി കൂടുതൽ വഷളായാൽ മറ്റു വിമാനക്കമ്പനികളും സമാന തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ടെന്ന് വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ നീക്കം മിഡിൽ ഈസ്റ്റിലെ വർധിച്ചു വരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.
അതെ സമയം ഇറാനുമായുള്ള സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ശക്തമാക്കി ഇസ്രായേൽ. ഏകദേശം 2,80,000 റിസർവ് സൈനികരെ അടിയന്തരമായി സേനയിലേക്ക് തിരിച്ചു വിളിച്ചു.
അമേരിക്കയുടെ ആക്രമണം നാളെയോടെ ഏതുസമയത്തും ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് സൈനിക വിശകലനങ്ങൾ സൂചിപ്പിക്കുന്നത്:
മാർക്കറ്റുകളിൽ വലിയ ആഘാതം ഒഴിവാക്കാൻ വാരാന്ത്യത്തിൽ ആക്രമണം നടക്കാൻ സാധ്യത കൂടുതലാണ്.
യു.എസ്. സെൻട്രൽ കമാൻഡ് മേധാവി ഇസ്രായേലിലെത്തി സൈനിക ചർച്ചകൾ ആരംഭിച്ചു.
USS Abraham Lincoln Carrier Strike Group ഇറാനെ ആക്രമിക്കാനുള്ള പരിധിയിൽ പ്രവേശിച്ചു കഴിഞ്ഞു.

USS Abraham Lincoln ഒരു സാധാരണ കപ്പൽ അല്ല —
കടലിൽ സഞ്ചരിക്കുന്ന ഒരു “നഗരം” പോലെയാണ് അത്.
യുദ്ധവിമാനങ്ങൾ
മിസൈൽ സംവിധാനങ്ങൾ
ഇലക്ട്രോണിക് & സൈബർ വാർഫെയർ യൂണിറ്റുകൾ
എല്ലാം ഒറ്റക്കപ്പലിൽ ഉണ്ട്
അറബ് രാജ്യങ്ങൾ അവരുടെ ആകാശപാതയും ഭൂമിയും ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ, ഇറാനെതിരെ ആക്രമണത്തിന് അമേരിക്ക പുതിയ മാർഗങ്ങൾ തേടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.
ഇതിനിടെ, സിറിയ വഴി ഇറാനെ ലക്ഷ്യമിട്ട് രണ്ട് ദിശകളിൽ നിന്നുള്ള ആക്രമണ സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അതേസമയം ഇറാന്റെ അസമമായ യുദ്ധശേഷി (asymmetric warfare) അവഗണിക്കാനാവില്ല.
ചൈന , റഷ്യ എന്നിവയുടെ പിന്തുണയോടെ
മിസൈലുകൾ, ഡ്രോണുകൾ, പ്രോക്സി ഗ്രൂപ്പുകൾ, ഹിസ്ബുല്ല പോലുള്ള സഖ്യശക്തികൾ — ഇവയിലൂടെ അമേരിക്കൻ താൽപ്പര്യങ്ങളെ ലക്ഷ്യമിടാൻ ഇറാനിന് കഴിയും.
അമേരിക്കൻ കപ്പലുകൾ പോലും ഇറാന്റെ ലക്ഷ്യമായി മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും ചില വിശകലകർ ഉയർത്തുന്നു. മധ്യപൂർവേഷ്യ വീണ്ടും ഒരു വലിയ സംഘർഷത്തിന്റെ വക്കിലാണ്
