
ഇറാനിലെ പ്രക്ഷോഭം, മരണം 2000 കവിഞ്ഞു.

ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം കനക്കുമ്പോൾ മരണസംഖ്യ 2000 പിന്നിട്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. രണ്ടാഴ്ചയോളമായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെങ്കിലും ഇതാദ്യമായാണ് ഇറാൻ ഇത് അംഗീകരിക്കുന്നത്. പ്രതിഷേധക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണത്തിന് പിന്നിൽ തീവ്രവാദികൾ ആണെന്നാണ് ഇറാൻ്റെ വാദം.പ്രക്ഷോഭത്തിൽ അമേരിക്കയുടെയും ഇസ്രയേലിൻ്റെയും പിന്തുണ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുവെന്നും ഇറാൻ പ്രതികരിച്ചു.

നിലവില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനില്‍ രാഷ്ട്രീയ പ്രക്ഷോഭം നടക്കുകയാണ്. റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തില്‍ മരണസംഖ്യ 2000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പള്ളി കളും, മത പഠന കേന്ദ്ര ങ്ങളും അഗ്നിക്കിരയാക്കി പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കടുത്ത മുറകള്‍ പ്രയോഗിക്കുന്നുണ്ട്.
പ്രതിഷേധം തണുപ്പിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും പ്രതിഷേധ മാര്‍ച്ചുകളും നടക്കുന്നുണ്ട്. ലണ്ടന്‍, പാരിസ്, ഇസ്താംബുള്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നത്. പ്രതിഷേധക്കാരെ അനുകൂലിച്ച് ട്രംപ് ആദ്യ ഘട്ടത്തിൽ തന്നെ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചാല്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതോടെ പ്രതിഷേധം വൻ തോതിൽ ആളിക്കത്തി. ഇറാൻ്റെ സുരക്ഷാ കാര്യങ്ങളിൽ ഇടപ്പെട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ആയത്തുള്ള ഖമനയി ആദ്യ ഘട്ടത്തിൽ പറഞ്ഞത്.

