Header 1 vadesheri (working)

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ മെഡിക്കൽ ക്യാമ്പ്

Above Post Pazhidam (working)

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററും ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വെച്ച് ഒരു സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .
മെഡിക്കൽ ക്യാമ്പിൻ്റെ ഉൽഘാടനം ചാവക്കാട് ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹൃ പ്രവർത്തകനുമായ  സുജിത് അയിനിപ്പുള്ളി നിർവഹിച്ചു.

First Paragraph Rugmini Regency (working)

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാളും മാനേജിഗ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാവറട്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ പ്രതിനിധി മുഹമ്മദ്‌ ഷെഫീഖ് മരുതയൂർ മുഖ്യാതിഥി ആയിരുന്നു.
കരുണ ചെയർമാൻ കെ.ബി. സുരേഷ്, ട്രസ്റ്റി ബോർഡ് മെമ്പർമാരായ ഇന്ദിരാ സോമസുന്ദരൻ ,ലിഷ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഡോ : റാണിമേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലിലെ ഓപ്താമോളജിസ്റ് നജ്മ കബീർ ക്യാമ്പിനെപ്പറ്റിയുള്ള വിശദീകരണം നൽകി. ഡോക്ടർ റാണി വിഷൻ ഹോസ്പിറ്റൽ  പി ആർ ഒ സുജിത്ത്, ഒപ്റ്റോമെട്രിസ്റ്റ് സഫ്ന, ഷിജ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സ്റ്റാഫ് അംഗങ്ങൾ ആയ ജിൻസി, അനീഷ, നിഷിദ,വിചിത്ര , ബീന, റോസ്മിൻ തുടങ്ങി സീനത്ത് റഷീദ്, രക്ഷിതാക്കൾ, തദ്ദേശവാസികൾ ഉൾപ്പെടെ 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു നേത്ര പരിശോധനകൾ നടത്തി.

Second Paragraph  Amabdi Hadicrafts (working)

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ദീപി ദേവസ്സി സ്വാഗതവും നിഷിത ഹലിം നന്ദിയും പറഞ്ഞു…