Madhavam header
Above Pot

ഇന്ത്യയെ മതരാജ്യമാക്കി ഭരണഘടന മാറ്റി എഴുതാനുള്ള പുറപാടിലാണ് ബി ജെ പി: ടി എന്‍ പ്രാപന്‍

ചാവക്കാട് : ഇന്ത്യയെ മതരാജ്യമാക്കി ഭരണഘടന മാറ്റി എഴുതാനുള്ള പുറപാടിലാണ് ബി ജെ പി ഫാസിസ്റ്റ് ഭരണകൂടമെന്ന് ടി എന്‍ പ്രാപന്‍ എം പി പറഞ്ഞു കടപ്പുറം പഞ്ചായത്ത് യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്‌ദേഹം ഇതിനായുള്ള ഒരുക്കങ്ങള്‍ നാഗപ്പൂര്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് നടത്തി വരികയാണ് ഇന്ത്യയെ നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത.് കോണ്‍ഗ്രസ് ഇന്ത്യയെ നിലനിര്‍ത്താനാണ് മത്‌സരിക്കുന്നത്.

Astrologer

എന്നാല്‍ സി പി എം തങ്ങളുടെ ദേശീയ അഗത്വം നിലനിര്‍ത്താനാണ് മത്‌സര രംഗത്തുള്ളത്. ഇന്ത്യയുടെ സൗഹാര്‍ദവും മതേതരത്വവും നില നിര്‍ത്തുകയെന്ന ലക്ഷ്യം മാത്രമെ കോണ്‍ഗ്രസിനുള്ളു. ഇന്ത്യ മതരാജ്യമായാല്‍ ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ടി വരും. ഇസ്‌ലാമിക ശരീഅത്ത് നിയമം പ്രകാരം ഭരണം നടത്തുന്ന അറബ് രാഷ്ട്രങ്ങളില്‍ സഹോദര സമുദായങ്ങള്‍ക്ക് സ്വന്തമായി സ്ഥലം നല്‍കി പണം മുടക്കി ക്ഷേത്രങ്ങളും, ചര്‍ച്ചുകളും, അറബ് ഭരണകൂടങ്ങള്‍ പണിതു കൊടുക്കുന്നത് ഇന്ത്യയുടെ സൗഹാര്‍ദ്ധവും, മതേതരത്വവുമാണ് എന്നുള്ള കാര്യം ആര്‍ എസ് എസ് ബി ജെ പി നേതാക്കളും, പ്രവര്‍ത്തകരും, ഓര്‍ത്താല്‍ നന്നായി.

കേരള ഭരണം കൊള്ളക്കാരുടെ തേര്‍വാര്‍ച്ചയായി. പട്ടിണി മൂലം ജനം ദുരിതത്തിലേക്കാണ് കൂപ്പു കുത്താന്‍ പോകുന്നത്. ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറി കേരള ജനത ദുരിതത്തിലായി അക്രമവും, കൊലപാതകവും, മൂലം ജനത പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്തയിലേക്കാണ് പോകുന്നതെന്നും എം പി ആരോപിച്ചു. കേരളത്തിന്റെ കാര്‍ശിക മേഖല തകര്‍ത്ത ഒരു മുന്‍ മന്ത്രിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. നാലു ശതമാനമുണ്ടായിരുന്ന ക്യഷി സ്വര്‍ണ്ണ സബ്‌സിഡി വായ്പ്പ തച്ചു തകര്‍ത്ത മുന്‍ മന്ത്രിയാണ് സുനില്‍കുമാര്‍. പ്രതാപന്‍ പറഞ്ഞു

മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് മുഖ്യാഥിതിയായി.യു ഡി എഫ് നേതാക്കളായ ആര്‍ വി അബ്ദുല്‍ റഹീം, ഒ അബ്ദുല്‍ റഹിമാന്‍കുട്ടി. കെ എ ഹാറൂന്‍ റഷീദ്, ഷാനവാസ് തിരുവത്ര, അഡ്വ. അജിത്ത്, സി എ ഗോപ പ്രതാപന്‍, പി കെ അബൂബക്കര്‍, അരവിന്ദന്‍ പല്ലത്ത്,പി വി ഉമ്മര്‍ കുഞ്ഞി, കെ ഡി വീരമണി, പി എം മുജീബ്, സി അബു, സി മുസ്താഖലി, നാസര്‍ അഞ്ചങ്ങാടി, മിസ്‌രിയ്യ മുസ്താഖ്,ഹസീന താജുദ്ധീന്‍,മൂക്കന്‍ കാഞ്ചന, എന്നിവര്‍ സ്ബന്ധിച്ചു.

കോണ്‍ഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡന്റ് നളിനാക്ഷന്‍ ഇരട്ടപുഴ സ്വാഗതവും, വനിതാ ലീഗ് നേതാവ് സ്വാലിഹ ഷൗക്കത്ത് നന്ദിയും പറഞ്ഞു. കടപ്പുറം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി സുബൈര്‍ തങ്ങള്‍ ജനറല്‍. കണ്‍വീനറായി നളിനാക്ഷന്‍ ഇരട്ടപ്പുഴ എന്നിവര്‍ അടങ്ങിയ 501 അംഗ കമ്മിറ്റി നിലവില്‍ വന്നു.

Vadasheri Footer