Header 1 = sarovaram
Above Pot

അരുണാചലില്‍ ഇന്ത്യ-ചൈനീസ് സേനകള്‍ ഏറ്റുമുട്ടി.

ന്യൂ ഡെൽഹി : അതിര്ത്തി യില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്ട്ട്്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഡിസംബര്‍ 9ന് ഇരു സേനകളും തമ്മില്‍ സംഘര്ഷ്മുണ്ടായെന്ന് വാര്ത്താ് ഏജന്സി/യായ എഎന്ഐ റിപ്പോര്ട്ട് ചെയ്തു. ഇരുഭാഗത്തേയും സൈനികര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്ു. ഇരുപക്ഷവും പ്രദേശത്ത് നിന്ന് ഉടന്‍ പിന്മാറിയെന്നും റിപ്പോര്ട്ടി ല്‍ പറയുന്നു.

Astrologer

ഇതിന് പിന്നാലെ, ഇന്ത്യന്‍-ചൈനീസ് കമാന്ഡിര്മാ്ര്‍ തമ്മില്‍ ഫ്‌ലാഗ് മീറ്റ് നടത്തിയതായും റിപ്പോര്ട്ടി്ല്‍ പറയുന്നു. എന്നാല്‍, എത്ര സൈനികര്ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഈ മേഖലയില്‍ നേരത്തെയും സംഘര്ഷലമുണ്ടായിട്ടുണ്ട്. 2021ല്‍ തവാങ് മേഖലയിലെ യാങ്‌സേയില്‍ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു.

അതേസമയം സംഭവത്തില്‍ സർക്കാരിനെ വിമർശിച്ച കോണ്‍ഗ്രസ് അലസമനോഭാവം അവസാനിപ്പിക്കണമെന്നും ചൈനക്ക് ശക്തമായി തിരിച്ചടി നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിലെ സംഘർഷം ദൗർഭാഗ്യകരമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. സർക്കാർ എന്തുകൊണ്ട് ഇക്കാര്യം ഔദ്യോഗികമായി പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക ചതുർവേദി ചോദിച്ചു

Vadasheri Footer