പള്ളിയിലെ ഇമാമിന്റെ ബൈക്ക് മോഷ്ടിച്ച കുട്ടികള്ളന്മാരെ അറസ്റ്റ് ചെയ്തു
ചാവക്കാട്: പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം നടത്തിയ മൂന്ന് കുട്ടികള്ളന്മാരെ പോലീസ് പിടികൂടി പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളെ ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാൽ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.ഈ മാസം പന്ത്രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
മോഷണം നടന്ന പള്ളിയുടെ പരിസരപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞ് ഈ വ്യക്തികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 15-ഉം,16-ഉം വയസ്സുള്ള കുട്ടി കുറ്റവാളികളിൽ അന്വേഷണം അവസാനിച്ചത്.സമാനരീതിയിൽ ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള അരിയന്നൂരിൽ ഇതേരീതിയിൽ ബജാജ് പൾസർ 220 ബൈക്കും ഇവർ മോഷ്ടിച്ചിരുന്നു.
ഇരു ബൈക്കുകളും പൊലീസ് ഇവരിൽ നിന്നും കണ്ടെടുത്തു.ബൈക്ക് മോഷ്ടിച്ച് ബൈക്ക് രൂപമാറ്റങ്ങൾ വരുത്തി ആ ബൈക്കുകളിൽ കറങ്ങി നടക്കലാണ് ഇവരുടെ രീതി.ജൂവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടികളെ ഒബ്സർവേഷൻ ഫോമിൽ പാർപ്പിക്കാൻ ബോർഡ് ഉത്തരവിട്ടു.ചാവക്കാട് എസ്ഐമാരായ ബിപിൻ ബി.നായർ,ബിജു സിവിൽ പൊലീസ് ഓഫീസർമാരായ ഹംദ്,മെൽവിൻ,അഖിൽ അർജുൻ,പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു