Post Header (woking) vadesheri

ഇടത്തരികത്തുകാവ് താലപ്പൊലി ഫെബ്രുവരി ഏഴിന്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം ഫെബ്രുവരി ഏഴിന് (വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് ഇത്തവണയും താലപ്പൊലി മഹോത്സവം.

Arya bhavan inner

Second Paragraph  Sarovaram(working)

രാവിലെ 3 മണി മുതൽ അഭിഷേകം, അലങ്കാരം .5 മണി മുതൽ കേളി, ഉച്ചക്ക് 12 മുതൽ 2 വരെ പഞ്ചവാദ്യം . 2 മുതൽ 4 വരെ മേളം -പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കോട്ടപ്പടി സന്തോഷ് മാരാർ & പാർടി
വൈകുന്നേരം നാലു മുതൽ കിഴക്കേ നടപ്പുരയിൽ പറ.തുടർന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം. സന്ധ്യയ്ക്ക് 6.30 മുതൽ ദീപാരാധന, ദീപാലങ്കാരം കേളി. 7 മുതൽ തായമ്പക പല്ലശ്ശന സുധാകരൻ മാരാർ & പാർട്ടി .രാത്രി 10 മുതൽ എഴുന്നള്ളിപ്പ് 10 മുതൽ 12.30 വരെ, പഞ്ചവാദ്യം 12.30 മുതൽ മേളം .2 മുതൽ കളംപാട്ട്, കളംപൂജ മുതലായവ.

Third paragraph Saravan bhavan

മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 6.30 മുതൽ അഷ്ടപദി-.ജി.എൻ.രാമകൃഷ്ണൻ.8 മുതൽ 9 വരെ – ആദ്ധ്യാത്മിക പ്രഭാഷണം. -ഡോ.ഇ.ശ്രീധരൻ.സന്ധ്യയ്ക്ക് 5 മുതൽ 6 വരെ തിരുവാതിരക്കളി ( ക്ഷേത്രം ഉരൽപ്പുര ജീവനക്കാർ ) .6 മുതൽ എട്ടുവരെ മോഹിനിയാട്ടം – ഡോ.കലാമണ്ഡലം വിദ്യാ റാണി. രാത്രി 8 മുതൽ കഥകളി – കഥ – കർണ്ണശപഥം

First Paragraph Jitesh panikar (working)