ഹയർ സെക്കൻഡറി അനധ്യാപക നിയമനം നടപ്പാക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തും : എൻ കെ അക്ബർ എം എൽ എ


ചാവക്കാട്:*ഹയർ സെക്കൻഡറിയിൽ അനധ്യാപക നിയമനം നടപ്പാക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തും എന്ന് എൻ കെ അക്ബർ എം എൽ എ .കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ 58 മത് സമ്മേളനവും യാത്രയയപ്പും വിദ്യാഭ്യാസ അവാർഡ് ദാനവും ചാവക്കാട് വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം വി വിജയലക്ഷ്‌മി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ്ദാനം നഗരസഭ ചെയർമാൻ ഷീജ പ്രശാന്ത് നിർവഹിച്ചു. വിരമിക്കുന്ന അനധ്യാപകരെ സി എച്ച് റഷീദ് ആദരിച്ചു

ജില്ലാ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധു, ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ ഡി ഈ ഒ ഇൻചാർജ് ബീന ജോൺ അറക്കൽ ഷാജു സി സി, അജി കുര്യൻ, പി പ്രശാന്ത്, ഇമ്മനുവേൽ വിൻസെന്റ് പ്രദീപ്‌ എബ്രഹാം, ആന്റണി സി പി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിൽ പി ബി, ഹെഡ്മിസ്ട്രസ് കെ എസ് സരിതകുമാരി, ആർ വി എം ബഷീർ മൗലവി, ബിനു പി എം, ബാബു പി ആർ, ഓമന കെ ജെ, ലിറ്റി ജോസഫ് എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ദീപു കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി സി പെറ്റർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി പ്രശാന്ത് പ്രസിഡന്റ്‌ സെക്രട്ടറി എം ദീപു കുമാർ, ട്രഷറർ പോൾ ജോബ്. കെ, വൈസ് പ്രസിഡന്റ്‌ പെറ്റർ സി സി, ജോയിൻ സെക്രട്ടറി കെ ആർ മണികണ്ഠൻ, ഓഡിറ്റർ കെ ശ്രീജിത്ത്‌, ലിറ്റി ജോസഫ് വനിതാ ഫോറം കൺവീനർ