header 4

‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’- ഗ്രാന്‍ഡ് അലുംനി ചൊവ്വാഴ്ച മുതല്‍

ഗുരുവായൂര്‍: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ആരംഭിച്ച 1964 മുതലുള്ള വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നു.’ഹൃദയത്തില്‍ ശ്രീകൃഷ്ണ’ എന്നു പേരിട്ട ഗ്രാന്‍ഡ് അലുംനി പരിപാടികള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തില്‍ കവിയരങ്ങ് കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.13 മുതല്‍ 15 വരെ കൂട്ടയോട്ടം,വിളംബര ജാഥ,ഫ്‌ളാഷ് മോബുകള്‍ എന്നിവയുണ്ടാകും.

17,18 തീയ്യതികളിലാണ് പ്രധാന പരിപാടികള്‍. രണ്ടു ദിവസങ്ങളിലായുള്ള സംഗമത്തില്‍ 5000 ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. രണ്ടു ദിവസവും ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഹൃദയത്തിൽ ശ്രീകൃഷ്ണയുടെ ആദ്യ ദിവസം , മുൻ പ്രിൻസിപ്പൾമാരെയും അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന ഗുരുവന്ദനം , പ്രഥമ പ്രതിഭാ അവാർഡ് ദാനം , വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ആദരം , സമാദരം പരിപാടികൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികൾ , പ്രമുഖ ബാൻഡായ ആൽമരം ഒരുക്കുന്ന മ്യൂസിക് പ്രോഗ്രാം . രണ്ടാം ദിവസമായ സ്ഥാപക ദിനത്തിൽ കേക്ക് കട്ടിങ് , ആദ്യ ബാച്ചുകളിൽ പഠിച്ചവരെ ആദരിക്കുന്ന പടവുകൾ , കുടുംബസംഗമം , പ്രസീത ചാലക്കുടിയുടെ ഫോക്ക് & റോക്ക് സംഗീത വിരുന്ന് , കൂടാതെ മുൻ കോളേജ് മാഗസിനുകളുടെ പ്രദർശനം , ഫോട്ടോ ബൂത്തുകൾ , വിദ്യാർത്ഥികളുടെ ഒടുകളും സർഗാത്മതകളും ശേഖരിക്കുന്ന അടയാളം ചുമർ മാഗസിൻ , ഓർമ്മ കുറിപ്പുകളും കഥകളും കവിതകളും ഉൾപ്പെടുത്തി പുറത്തിറക്കുന്ന സ്പെഷൽ മാഗസിൻ , ബുക്ക് ഫെസ്റ്റിവൽ , ഫുഡ് ഫെസ്റ്റിവൽ , ഫ്ളാഷ് മൊബ് , കൂട്ടയോട്ടം , ഫ്രി മെഡിക്കൽ ചെക്കപ്പ് , വിളംബര ജാഥ , രക്തദാന സേന രൂപീകരണം ഹരിതകം -നാളെക്കൊരു തണൽ , കവിയരങ്ങ് , മെഹന്തി -വള കൗണ്ടർ പ്രോഗ്രാം ലോഗോ ആലേഖനം ചെയ്ത ടീഷർട്ട് തൊപ്പി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ഹൃദയത്തിൽ ശ്രീകൃഷ്ണ സംഘടിപ്പിക്കപ്പെടുന്നത്

Astrologer

17 ന് രാവിലെ പത്തിന് സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.അലുംനി അസോസിയേഷന്‍ ഒരുക്കുന്ന പാര്‍ക്കിന്റെ നിര്‍മ്മാണത്തിലേയ്ക്ക് ഗുരുവായൂരപ്പന്റെ ഥാർ ലേലത്തിലെടുത്ത പ്രവാസിയായ വിഘ്‌നേഷ് വിജയകുമാര്‍ രണ്ടു ലക്ഷം രൂപ ചടങ്ങില്‍ കൈമാറും.തുടര്‍ന്ന് ഗുരുവന്ദനം മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും.ഉച്ചതിരിഞ്ഞ് പ്രതിഭാ സംഗമം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.18 ന് സ്ഥാപിത ദിനാഘോഷത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ നിര്‍വ്വഹിക്കും.

വാർത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ.എം.കെ.ഹരിനാരായണന്‍,സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി.എസ്.വിജോയ്,ജനറല്‍ കണ്‍വീനര്‍ കെ.ഐ.ഷെബീര്‍,പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ.ടി.നിശാന്ത്,കണ്‍വീനര്‍ എം.പി.സജീപ് എന്നിവര്‍ പങ്കെടുത്തു.