ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം , സിനിമാ തിയേറ്ററുകൾ തു
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് ഇൻഹൗസ് ഡൈനിങ് നടത്താം. എ.സി സംവിധാനം ഉപയോഗിക്കാൻ പാടില്ല. പകുതി സീറ്റുകളിൽ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ബാറുകളിൽ ഇരുന്ന് മദ്യപിക്കാം. ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അനുമതി നൽകാം.
സംസ്ഥാനത്ത് 91 ശതമാനം പേർക്ക് വാക്സിൻ നൽകി. ഇന്ന് സംസ്ഥാനത്ത് 16671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,4627 പരിശോധനകൾ നടത്തി.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മരിച്ച 120 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗ ബാധ കുറഞ്ഞുവരികയാണ്. രോഗം ഒരു തവണ വന്നയാളിൽ വീണ്ടും രോഗബാധയുണ്ടാകുന്നത് കുറഞ്ഞുവരികയാണ്. റീ ഇൻഫെക്ഷൻ സാധ്യത മലപ്പുറം,പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് കൂടുതൽ. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സമിതികളെ നിയമിക്കും. സ്കൂളുകളിലെ വിദ്യാർഥികളെ നിരീക്ഷിക്കാൻ ഡോക്ടർമാരെ നിയമിക്കണം