
ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച രണ്ടുപേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല വഞ്ചിക്കടവ് സ്വദേശികളായ മടത്തി പറമ്പില്‍ റഹീമിന്റെ മകൻ റിൻഷാദ് , ചന്ദന പറമ്പില്‍ വഹാബിന്റെ മകൻ മുഹമ്മദ് എന്നിവരെയാണ് എസ്.എച്ച്.ഒ. ജി.അജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ കെ.ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള പോളക്കുളം റിനൈ ശ്രീകൃഷ്ണ ബാര്‍ ഹോട്ടലിലെ സൂപ്പര്‍വൈസര്‍ പത്മരാജനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രതികള്‍ മര്‍ദ്ദിച്ചത്. വടികൊണ്ടുള്ള അടിയേറ്റ് പത്മരാജന്റെ കയ്യിന്റെ എല്ലിന് പൊട്ടലേറ്റു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
