Header 1 vadesheri (working)

സി പി എം നേതാവിന്റെ ഹോട്ടൽ അടക്കം ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടി കൂടി

Above Post Pazhidam (working)

ഗുരുവായൂര്‍ : ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ ഗുരുവായൂരിലെ പ്രമുഖമായ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ മാംസഭക്ഷണം പിടികൂടി സി പിഎം പ്രാദേശിക നേതാവിന്റെ ഉടമസ്ഥത യിലുള്ള കിഴക്കേ നടയിലെ ടേസ്റ്റി പാലസ് സഹോദരന്റെ പടിഞ്ഞാറേ നട യിൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് എതിർവശം ഉള്ള ഹോട്ടൽ സാൻവിസ്, പടിഞ്ഞാറെ നടയിലെ തന്നെ നാഷണൽ പാരഡൈസ്, കൈരളി ജംഗ്‌ഷനിലെ ഫുഡ് താസ, കിഴക്കേ നടയിൽ കുട്ടികൃഷ്ണൻ സ്മാരകത്തിൽ രാത്രി പ്രവർത്തിക്കുന്ന ഹോട്ടൽ ,കിഴക്കേ നടയിൽ ടേസ്റ്റി പാലസിന് എതിർ വശത്തുള്ള ഹോട്ടൽ സോർബ , ചിക്കിങ്, എന്നിവിടങ്ങളിൽ നിന്നാണ് ചാക്ക് കണക്കിന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത് , ഈ ഹോട്ടലുകളിൽ എല്ലാം ഭക്ഷ്യ വിഷബാധ മൂലം മരണം കാരണം വരെ ആകാവുന്ന ഷവർമ ,അൽഫാം തുടങ്ങിയ വിഭവങ്ങൾക്ക് ആണ് ആവശ്യക്കാർ ഏറെ ഷവർമ കഴിച്ചു കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മൊട്ടാകെ ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഗുരുവായൂരിലും പരിശോധന നടന്നത് . 21 ഹോട്ടലുകളിൽ ആണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത് .

First Paragraph Rugmini Regency (working)

സോർബ ഹോട്ടലിൽ (കനിഷ്ക) നിന്നും ബിരിയാണി കഴിച്ച നിരവധി പേർക്ക് രണ്ടു വർഷം മുൻപ് ഭക്ഷ്യ വിഷ ബാധ ഏറ്റിരുന്നു . കണ്ണൂരിൽ നിന്നും പരിപാടി അവതരിപ്പിക്കാൻ എത്തിയ 15 അംഗ സംഘത്തിനാണ് അന്ന് ഭക്ഷ്യ വിഷബാധ ഏറ്റത്. രാഷ്ട്രീയ ഇടപെടൽ മൂലം ആ കേസ് ഒന്നുമല്ലാതായി പോയി . അതെ സമയം പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുടെ പേരുകൾ ഒരു കാരണവശാലും പുറത്തു വിടരുതെന്ന് നഗര സഭ സെക്രട്ടറി കർശന നിർദേശം നല്കിയത്രെ .പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടി കൂടുന്ന ഹോട്ടലുകളുടെ പേരുകൾ മാധ്യമങ്ങൾക്ക് നൽകണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശത്തിന് പുല്ലു വില നൽകിയാണ് സെക്രട്ടറി പ്രവർത്തിച്ചത് എന്നത് ഗുരുതര വീഴ്ചയാണ് .

Second Paragraph  Amabdi Hadicrafts (working)

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പല സ്ഥാപനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗുരുവായൂര്‍ നഗരസഭ ഹെല്‍ത്ത് സുപ്പര്‍വൈസര്‍ എം.പി. വിനോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.വി. അജിത് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി. വിനോദ് പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ഡി. റിജേഷ്, എ.ബി. സുജിത്കുമാര്‍, കെ. സുജിത്, എസ്. സൗമ്യ, കെ.എസ്. പ്രദീപ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.