ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന
ഗുരുവായൂര്‍ : ക്ഷേത്ര നഗരിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേ നട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെ നട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21 ഭക്ഷണശാലകളിലാണ് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ പരിശോധന നടത്തിയത്. 4 ഹോട്ടലുകളില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളില്‍ നിന്നും ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃത പിഴ ഈടാക്കും. ഭക്തജന തിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത് എ വി, കണ്ണന്‍ വി കെ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായിട്ടാണ് പരിശോധന നടത്തിയത്. ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ സുബിന്‍ കെ ബി, സുജിത്ത് കുമാര്‍ എ ബി, റിജേഷ് എം ഡി, രശ്മി കെ സി, സൗമ്യ എസ്, വിഷ്ണു പി പി, പ്രദീപ് കെ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതെ സമയം രാഷ്ട്രീയ സമ്മർദ്ദം കാരണം ഹോട്ടലുകളുടെ പേര് വിവരം പുറത്തു വിടാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല