താലൂക്ക് ആശുപത്രിയിൽ മലിനജല സംസ്കരണ പ്ലാന്റ്

Above Post Pazhidam (working)

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന മലിനജല സംസ്കരണ പ്ലാന്റ് (ETP) നിർമ്മാണോദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ​നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു ,

First Paragraph Rugmini Regency (working)

സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം . അബ്ദുൽ റഷീദ്, അഡ്വ. മുഹമ്മദ് അൻവർ എ വി, പ്രസന്ന രണദിവേ, നഗരസഭ കൗൺസിലർ മാരാ യ എം ആർ രാധാകൃഷ്ണൻ, എം ബി പ്രമീള , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ കെ, എന്നിവർ സംസാരിച്ചു.

29,92,500 രൂപ ചെലവഴിച്ചാണ് നഗരസഭ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്.
​നഗരസഭയുടെ സുപ്രധാന വികസന പദ്ധതികളിൽ ഒന്നായ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ആശുപത്രിയിലെ മലിനജല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.

Second Paragraph  Amabdi Hadicrafts (working)