Post Header (woking) vadesheri

ഹൈക്കോടതി വിധി വിവേചനപരം : കെ എച്ച് ആർ എ

Above Post Pazhidam (working)

ഗുരുവായൂർ :  അഞ്ച് ലിറ്ററിൽ താഴെ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം വിൽക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി വിവേചനപരമാണെന്ന് കെ. എച്ച്. ആർ. എ. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ.

Ambiswami restaurant

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷാ പദ്ധതി സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമത്തെ കോടതിയിൽ തന്നെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വ്യാപാരമേഖലയിലെ നിലവിലുള്ള തുല്യ നീതി നിഷേധമാണ്.കുടിവെള്ളത്തിൻ്റെ കാര്യത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് മേഖലയിൽ കൊടുക്കുവാൻ പാടില്ലാന്നും മറ്റ് മേഖലയിൽ കൊടുക്കാമെന്നതും വിവേചനപരമാണ്.പ്ലാസ്റ്റിക്ക് നിരോധനത്തിൻ്റെ പേരിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ പീഡിപ്പിക്കുവാൻ പാടില്ലാന്നും കെ.എച്ച്.ആർ.എ. ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സംഘടിത ശക്തിയായി ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ ഹെൽത്ത് കാർഡ് വിതരണം നിർവഹിച്ചു. സംസ്ഥാന ഉപദേശകസമിതിഅംഗം ജി.കെ.പ്രകാശ് സ്വാമി, സംസ്ഥാന മെമ്പർ രാജൻ ടോപ് ടൌൺ എന്നിവർ
വിദ്യഭ്യാസ അവാർഡ് വിതരണവും സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പൻ പ്രേമരാജ് ചൂണ്ടലാത്ത് കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റും വിതരണവും നിർവഹിച്ചു.
യൂണിറ്റ് സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ സ്വാഗതവും ട്രഷറർ എൻ.കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.