
കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

ചാവക്കാട്: കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മാരക മയക്കു മരുന്നായ ഹാഷിഷ് ഓയിലുമായി പിടിയിൽ.കണ്ടാണശേരി ചൊവല്ലൂർ കറുപ്പം വീട്ടിൽ അബ്‌ദുൾ കരീം മകൻ അൻസാർ (24)ആണ് ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 124.680 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ ഗുരുവായൂർ ചൂണ്ടൽ പള്ളി റോഡിനു സമീപം വെച്ചാണ് അൻസാർ പിടിയിലായത്. ഒന്നരക്കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 55 ദിവസം ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്.

ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ സി ജെ റിൻ്റോയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ രാമകൃഷ്‌ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ,ടി ആർ സുനിൽ, എ എൻ ബിജു, എംഎ അക്ഷയ്കുമാർ, സജിത എസ്.സിനി, അബ്‌ദുൽ റഫീഖ് എന്നിവർ അടങ്ങുന്ന സംഘ മാണ് പ്രതിയെ പിടി കൂടിയത്.