Post Header (woking) vadesheri

കടപ്പുറം സദേശികളായ രണ്ടു പേരെ 800 ഗ്രാം ഹഷീഷ് ഓയിലുമായി അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : തീരദേശത്ത് ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം വട്ടേക്കാട് സ്വദേശികളായ രായമ്മരക്കാർ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹ്‍‍സിൻ (35) വയസ്സ്, അറക്കൽ വീട്ടിൽ സെയ്തുമുഹമ്മദ് മകൻ മുദസ്സിർ (27) എന്നവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 800 ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തു

Ambiswami restaurant

തൃശൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഗുരുവായൂർ അസി. കമ്മീഷണർ സിനോജ്.ടിഎസിന്റെ നേതൃത്വത്തിൽ നടന്ന കോമ്പിംഗ് ഡ്യുട്ടിയോട് അനുബന്ധിച്ച് നടന്ന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിക്കുന്ന ഹാഷിഷ് ഓയിൽ ചാവക്കാട് എടക്കഴിയൂർ മേഖലകളിൽ തീരദേശം കേന്ദ്രീകരിച്ച് ചെറിയ ഡബ്ബകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു വിൽപന നടത്തുന്നതാണ് ഇവരുടെ രീതി.. സബ് ഇൻസ്പെക്ടർമാരായ ബാബുരാജൻ.പി.എ, അനിൽകുമാർ പി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്.ഇകെ, സന്ദീപ്. വിനോദ്, പ്രദീപ്, റോബർട്ട്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.