Header 1 = sarovaram
Above Pot

ചെമ്പൈ സംഗീത മണ്ഡപത്തിൽ ഹരീഷ് ശിവരാമകൃഷ്ഷണർ ആസ്വാദക മനം കവർന്നു

ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവത്തെ രാഗ സാന്ദ്രമാക്കി ഹരീഷ് ശിവരാമകൃഷ്ഷണർ
ആസ്വാദക മനം കവർന്നു . സാഗാവരം അരുൾ വായ് എന്നു തുടക്കുന്ന സുബ്രഹ്മണ്യ ഭാരതിയാർ കൃതിയാണ് ഹരീഷ് ശിവരാമകൃഷ്ണൻ ആദ്യം പാടിയത്. താളം മിശ്ര ചാപ്പ്

തുടർന്ന് മരിവ്വേറെ ദിക്കെവ്വേറോ- ലതാംഗി രാഗം ഖണ്ഡ ചാപ്പ് താളം ,പട്ടണം സുബ്രമഹ്‌ണ്യ അയ്യർ കൃതി ആലപിച്ചു ,രാമനീ സമാരമേവരു ,ഖരഹര പ്രിയ രാഗം രൂപകതാളം ,ത്യാഗ രാജ കൃതിയും .നിന്ദതി ചന്ദന ജയ ദേവ അഷ്ടപദി, രാഗമാലിക രാഗം ,ആദിതാളം പാടി അവസാനമായി
പനി മതി മുഖി ബാലേ, ആഹരി രാഗം ,മിശ്ര ചാപ്പ് ആദിതാളം ആലപിച്ചാണ് നാദാർ ച്ച ന അവസാനിപ്പിച്ചത്

Astrologer


വയലിനിൽ വൈക്കം പത്മാ കൃഷ്ണൻ മൃദംഗ ത്തിൽ എൻ ഹരിയും ഘട ത്തിൽ കോവൈ സുരേഷും പക്കമേളമൊരുക്കി

ഇന്നത്തെ വിശേഷാൽ കച്ചേരി തുടക്കമിട്ടത് ജയശ്രീ രാജീവ് ആയിരുന്നു
കല്യാണി രാഗത്തിലുള്ള ഈശ പാഹിമാം ആലപിച്ചാണ് ഗാനാർച്ചന ആരംഭിച്ചത് – രൂപക താളം, തുടർന്ന് കരുണാനിധിയെ തായേ -എന്ന കൃതിയും ഭൗളി രാഗം – മിശ്രചാപ്പ് താളം ശേഷം അഠാണ രാഗത്തിലുള്ള അനുപമ ഗുണാംബുധി -ആലപിച്ചു – ഖണ്ഡ ചാപ്പ് താളം. നാലാമതായി ബൃന്ദാവന സാരംഗ രാഗത്തിലുള്ള കമലാപ്ത കുല – എന്ന കീർത്തനവും – ആദി താളം, തുടർന്ന്
കരുണാനിധാന് – എന്നതും ചാരുകേശി രാഗം – ആദി താളം അവസാനമായി യമുനാ കല്യാണി രാഗത്തിലുള്ള നരഹരി ദേവ- (ആദി താളം) എന്ന കീർത്തനം ആലപിച്ചാണ് നാഗാർച്ചന അവസാനിപ്പിച്ചത് മാഞ്ഞൂർ രഞ്ജിത്ത് വയലിനിലും വൈക്കം പ്രസാദ് മൃദംഗത്തിലും ഷിനു ഗോപിനാഥ്‌ ഘടത്തിലും പക്കമേളം ഒരുക്കി

Vadasheri Footer